ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വെളിച്ചം ദു:ഖമാകും ! അപ്രഖ്യാപിത ലോഡ് ഷെഡിംഗിന് സാധ്യത ; കടുത്ത വേനലില്‍ വൈദ്യുതി ഉപയോഗം കൂടി

Authored by Web Desk | Last updated: 20 Apr 2026, 8:09 AM | 2 min read

Print
Possibility of unannounced load shedding; Electricity consumption increases in hot summer
തിരുവനന്തപുരം/തൊടുപുഴ: കത്തുന്ന വേനലില്‍ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലെത്തിയതോടെ സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക്. അപ്രഖ്യാപിത ലോഡ് ഷെഡിങ് വേണ്ടിവരുമെന്ന സൂചന നല്‍കി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും കെ.എസ്.ഇ.ബിയും.


സംസ്ഥാനത്തെ പീക്ക് ലോഡ് ഡിമാന്റും പ്രതിദിന വൈദ്യുതി ഉപയോഗവും റെക്കോഡ് തിരുത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പീക്ക് ലോഡ് ഡിമാന്റ് 6013 മെഗാവാട്ടും പ്രതിദിന വൈദ്യുതി ഉപയോഗം 116.1126 ദശലക്ഷം യൂണിറ്റുമായിരുന്നു. രണ്ടും സര്‍വകാല റെക്കോഡാണ്. കഴിഞ്ഞ 14-ലെ 6012 മെഗാവാട്ട് എന്ന റെക്കോഡാണ് മൂന്നാംദിനം തകര്‍ന്നത്. 2024 മേയ് മൂന്നിലെ 115.948 ദശലക്ഷം യൂണിറ്റ് എന്ന പ്രതിദിന ഉപയോഗ റെക്കോഡും പഴങ്കഥയായി.


ലോഡ് കൂടി; ട്രാന്‍സ്‌ഫോമറുകള്‍ തകരാറില്‍


പീക്ക് ലോഡ് സമയത്തെ വൈദ്യുതി ആവശ്യം 300 മെഗാവാട്ട് കൂടി കടന്നാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി. വിലയിരുത്തല്‍. പീക്ക് ലോഡ് 6000 മെഗാവാട്ടിനു മുകളിലെത്തിയതിനേത്തുടര്‍ന്ന് സംസ്ഥാനത്തു പലയിടത്തും ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായി. കൂടുതലും വടക്കന്‍ കേരളത്തിലാണ് തകരാര്‍. ട്രാന്‍സ്‌ഫോമര്‍ ശേഷിയുടെ 90% വരെ സോളാര്‍ പ്ലാന്റുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ തകരാറുണ്ടായതെന്നും കെ.എസ്.ഇ.ബി. വിലയിരുത്തുന്നു. പകല്‍ ഉയര്‍ന്നതോതില്‍ സോളാര്‍ വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ടെങ്കിലും സംഭരിച്ച് ഉപയോഗിക്കാനുള്ള സംവിധാനമില്ലാത്തതിനാല്‍ രാത്രി ആവശ്യം കൂടുതലുള്ളപ്പോള്‍ ലഭിക്കുന്നില്ല.


ഉത്പാദനവും ഉയര്‍ത്തി


ഉപയോഗം വര്‍ധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനവും ഉയര്‍ത്തി. 27.6648 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞ ശനിയാഴ്ചത്തെ ഉത്പാദനം. ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ മാത്രം 11.59 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചു. ഇന്നലെ ഉപയോഗിച്ച 116.1126 ദശലക്ഷം യൂണിറ്റ് വൈദ്യുതിയില്‍ 88.4478 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് എത്തിച്ചതാണ്. വേനല്‍മഴ ശക്തമായിരുന്നതിനാല്‍ 2025 ഏപ്രിലില്‍ വൈദ്യുതി ഉപയോഗം കാര്യമായി ഉയര്‍ന്നിരുന്നില്ല. ഏപ്രില്‍ 22-ന് രേഖപ്പെടുത്തിയ 102.8 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞവര്‍ഷത്തെ റെക്കോഡ്.

ഡാമുകളില്‍ 35% വെള്ളം മാത്രം


1444.127 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് നിലവില്‍ എല്ലാ സംഭരണികളിലുമായുള്ളത്. ഇത് സംഭരണശേഷിയുടെ 35 ശതമാനമാണ്. കഴിഞ്ഞ നാലുവര്‍ഷമായി ഈ സീസണിലെ കുറഞ്ഞ ജലനിരപ്പാണിത്.


ഐ.പി.എല്ലും വില്ലനായി!


ഐ.പി.എല്‍. ക്രിക്കറ്റ് മത്സരങ്ങള്‍ ആവേശകരമായ ഘട്ടത്തിലേക്ക് കടന്നതോടെ രാത്രി ടെലിവിഷന്‍, എ.സി. ഉപയോഗവും കുത്തനെ കൂടി. രാത്രി ആവശ്യം 300 മെഗാവാട്ട് കൂടി കടന്നാല്‍ 10-15 മിനിറ്റ് ഫീഡറുകള്‍ ഓഫ് ചെയ്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി. നിര്‍ബന്ധിതമാകുമെന്നാണ് സൂചന.


വൈദ്യുതി വാങ്ങാന്‍ അനുമതി തേടി


പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് കൂടിയ വിലയ്ക്കുപോലും വൈദ്യുതി കിട്ടാനില്ലാത്ത സാഹചര്യമാണ്. പ്രതിസന്ധി മറികടക്കാന്‍ യൂണിറ്റിന് 10 രൂപവരെ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷനോട് കെ.എസ്.ഇ.ബി. അനുമതി തേടി. 22-ന് പൊതുതെളിവെടുപ്പിനുശേഷമേ ദീര്‍ഘകാലകരാറുകളില്‍ തീരുമാനമാകൂ. പുറത്തുനിന്ന് 88 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങുന്നുണ്ടെങ്കിലും പ്രസരണശൃംഖലയുടെ പരമാവധി ശേഷിയായ 6300 മെഗാവാട്ടിലേക്ക് ഉപയോഗം അടുക്കുന്നത് കെ.എസ്.ഇ.ബിയെ ആശങ്കയിലാക്കുന്നു.


Tags

  • load shedding
  • electricity consumption

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇഡ്ഡലിയും വടയും വില്ലനായി: ബംഗളുരുവരില്‍ 97 പേർ ആശുപത്രിയിൽ

ഇഡ്ഡലിയും വടയും വില്ലനായി: ബംഗളുരുവരില്‍ 97 പേർ ആശുപത്രിയിൽ

ഏറ്റെടുക്കാന്‍ ശേഷിയില്ല! സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയം ; പുരപ്പുറ വൈദ്യുതിയോട് പുറംതിരിഞ്ഞ് കെ.എസ്.ഇ.ബി.

ഏറ്റെടുക്കാന്‍ ശേഷിയില്ല! സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയം ; പുരപ്പുറ വൈദ്യുതിയോട് പുറംതിരിഞ്ഞ് കെ.എസ്.ഇ.ബി.

വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; അവധിക്കാലത്തു പുലർകാലത്ത് വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തണമെന്ന് നിർദേശം

വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; അവധിക്കാലത്തു പുലർകാലത്ത് വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തണമെന്ന് നിർദേശം

യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിയപ്പോള്‍ കോടികളുടെ നഷ്ടം ; കണ്ണൂര്‍ രാജ്യാന്തര വിമാനത്തവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിയപ്പോള്‍ കോടികളുടെ നഷ്ടം ; കണ്ണൂര്‍ രാജ്യാന്തര വിമാനത്തവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

വാല്‍പ്പാറയിലെ അപകടം ; വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ലെന്ന് സംശയം ; സ്ഥിരീകരിക്കാന്‍ ഗതാഗതവകുപ്പ്

വാല്‍പ്പാറയിലെ അപകടം ; വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ലെന്ന് സംശയം ; സ്ഥിരീകരിക്കാന്‍ ഗതാഗതവകുപ്പ്

മദ്യലഹരിയിൽ അനന്തരവൻ അമ്മാവനെ അടിച്ചുകൊന്നു

മദ്യലഹരിയിൽ അനന്തരവൻ അമ്മാവനെ അടിച്ചുകൊന്നു