
പാലക്കാട്: പാലക്കാട് വടകരപ്പതിയിൽ മദ്യലഹരിയിൽ അനന്തരവൻ അമ്മാവനെ അടിച്ചുകൊന്നു. ശെന്തിൽ കുമാർ (45) ആണ് കൊല്ലപ്പെട്ടത്. അനന്തരവൻ പ്രഭാകരനായി കൊഴിഞ്ഞാമ്പാറ പൊലീസ് അന്വേഷണം നടത്തുന്നു.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ ഇരുവരും മദ്യപിച്ച ശേഷം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം നടന്നത്. ഭക്ഷണം വിളമ്പുന്നതിനെ കുറിച്ച് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തെ തുടർന്ന് പ്രഭാകരൻ സമീപത്ത് ഉണ്ടായിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് അമ്മാവനെ അടിക്കുകയായിരുന്നു.
മരിച്ച ശെന്തിൽ കുമാർ അവിവാഹിതനാണ്. സഹോദരി ശാന്തിയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്.






