ഒസാക്ക: ജപ്പാനിലെ ഒസാക്കയില്‍ നടന്ന ഐ.ബി.എസ്.എ. ഏഷ്യന്‍ വനിതാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍.
16 മുതല്‍ 18 വരെ ഒസാക്കയിലെ ഗ്രാന്‍ഡ് ഫ്രണ്ട് ഒസാക്ക, ഉമേകിറ്റ പാര്‍ക്ക് ഗ്രൗണ്ടിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. ഏഷ്യയിലെ മുന്‍നിര ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ലോക ഒന്നാം റാങ്കുകാരായ ജപ്പാനെതിരേ ഇന്ത്യ 2-0 ത്തിനു തോറ്റു. റാങ്കിങ്ങില്‍ നാലാം സ്‌ഥാനത്താണ് ഇന്ത്യന്‍ ടീം.




