
കൊച്ചി: ക്വട്ടേഷന്‍ ഗുണ്ടയുടെ തട്ടിക്കൊണ്ടു പോകലിന് ഇരയായ പ്രമുഖ മലയാളനടി ഇന്ന് പത്തുമണിക്ക് പുതിയ സിനിമയുടെ ലൊക്കേഷനില്‍ മാധ്യമങ്ങളെ കാണും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന് ശേഷം ഇതാദ്യമായിട്ടാണ് നടി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. കേസില്‍ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇന്ന് 12 മണിക്ക് നടിയുടെ തിരിച്ചറിയല്‍ പരേഡ് നടക്കുമെന്നും വിവരമുണ്ട്. പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിലാണ് നടി നായികയായി അഭിനയിച്ചു വരുന്നത്. ഈ സിനിമയുടെ ലൊക്കേഷനില്‍ പകല്‍ പത്തുമണിക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. പ്രശ്നത്തില്‍ ഇടപെട്ട് പ്രതികളെ എത്രയും വേഗം പിടികൂടിയ പോലീസിന് നന്ദി പറയുന്നതിന് വേണ്ടിയാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നാണ് വിവരം. സംഭവത്തിന് ശേഷം നടന് ലാലിന്റെ വീട്ടില്‍ നിന്നും മറ്റൊരു മലയാളനടി രമ്യാ നമ്പീശനൊപ്പമാണ് നടിയെന്നാണ് വിവരങ്ങള്‍.
വെള്ളിയാഴ്ച രാത്രിയില്‍ ഹണി ബീ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ സെറ്റില്‍ നിന്നും മറ്റൊരു നടിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു നടി തട്ടിക്കൊണ്ടു പോകലിന് ഇടയായത്.
സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും സഹായി വിജേഷും കഴിഞ്ഞ ദിവസം കോടതിയില്‍ വെച്ച അറസ്റ്റിലാകുകയും ചെയ്തിരുന്നു. സംഭവം ക്വട്ടേഷന്‍ അല്ലെന്നും നടിയുടെ ദൃശ്യം പകര്‍ത്തിയുള്ള ബ്ളാക്ക് മെയിലിംഗാണ് ലക്ഷ്യമിട്ടതെന്നും പ്രതി പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.






