
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം തലനാരിഴയ്ക്ക് വഴിമാറി. സ്പൈസ്ജെറ്റ് വിമാനവും ഇന്‍ഡിഗോ വിമാനവുമാണ് അപകടത്തില്‍ നിന്ന് വഴിമാറിയത്. വെള്ളിയാഴ്ച വൈകിട്ട് 142 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ റണ്‍വേയുടെ ബാക്ക്ട്രാക്കില്‍ എത്തിയിരുന്നു. എന്നാല്‍ റണ്‍വേയില്‍ വ്യക്തത ഇല്ലാത്തതിനാല്‍ ഇന്‍ഡിഗോ വിമാനം ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു.
ഇത് ശ്രദ്ധിക്കാതെ എയര്‍ കണ്ട്രോള് റൂമില്‍ നിന്ന് സ്പൈസ് ജെറ്റിന് റണ്‍വേയിലേക്ക് പുറപ്പെടാന്‍ നിര്‍ദേശം ലഭിച്ചു. എന്നാല്‍ ഇതിനകം തന്നെ ഇന്‍ഡിഗോയ്ക്കും റണ്‍വേയില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ പിഴവ് മനസ്സിലാക്കിയ കണ്ട്രോളര് സ്പെസ്ജെറ്റ് പൈലറ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു.
റണ്‍വേയില്‍ ഇറങ്ങിയ ഇന്‍ഡിഗോ ടാക്സി ട്രാക്ക് വിട്ടെങ്കിലും വിമാനത്തിന്റെ ഒരു ഭാഗം റണ്‍വേയില്‍ തന്നെയായിരുന്നു. റണ്‍വേയില്‍ മുയലുകളെ കണ്ടതോടെയാണ് ഇന്‍ഡിഗോ ലാന്‍ഡ് ചെയ്യാന്‍ വൈകിയത്. ബംഗലൂരുവില്‍ നിന്ന് എത്തിയതായിരുന്നു ഈ വിമാനം. എന്നാല്‍ ഇതില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കാന്‍ ഇന്‍ഡിഗോ തയ്യാറായില്ല.






