ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററും ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്ഡസ്ര്ടിയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇന്ത്യയിലെ ഒന്നരലക്ഷത്തിലധികം കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് പി.എച്ച്.ഡി. ചേംബര്‍ ഓഫ് കൊമേഴ്സ്. ഈ സഹകരണം വഴി ഖത്തറിലെ നികുതിനിയമ വ്യവസ്ഥകള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ സംരംഭകര്‍ക്കു സാധിക്കും. പി.എച്ച്.ഡി. ചേംബര്‍ പ്രതിനിധികള്‍ ഖത്തറില്‍ നടത്തിയ ഉന്നതതല കൂടിക്കാഴ്ചകള്‍ക്ക് ഒടുവിലാണ് സുപ്രധാനമായ കരാറില്‍ ഒപ്പുവച്ചത്.


