
കണ്ണൂര്‍ : സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കുത്തുപറമ്പയില് മുസ്ലീം ലീഗില്‍ അച്ചടക്കനടപടി . കൂത്തുപറമ്പയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി ജയന്തി രാജിന്റെ് തോല്വിയക്ക് കാരണമായ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിനെ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തി .മണ്ഡലത്തിലെ തോല്‍വിയെത്തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി .
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ മത്സരിച്ച ജയന്തി രാജന്റെ് തോല്‍വിക്ക് കാരണം ഷാഹുല്‍ ഹമീദാണെന്നും എല്‍ഡിഎഫിന് വേണ്ടി ഷാഹുല്‍ ഹമീദ് പ്രവര്‍ത്തിച്ചുവെന്നുമാണ് ഒരു വിഭാഗം ലീഗ് അണികളുടെ ആരോപണം . ഷാഹുല്‍ ഹമീദിനെ യൂദാസ് എന്ന് വിശേഷിപ്പിച്ച് മണ്ഡലത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തു .
മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. പ്രവീണിന്റെ് പോസ്റ്റര്‍ നദീറ വാട്സാപ്പ് സ്റ്റാറ്റസാക്കിയിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് പ്രവര്‍ത്തകര്‍ ഷാഹുല്‍ ഹമീദിനെതിരെ രംഗത്തെത്തിയത് .1286 വോട്ടിനാണ് ജയന്തി രാജന് പരാജയപ്പെട്ടത് . ഇത്തവണ ലീഗ് വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്നു മണ്ഡലങ്ങളിലൊന്നായിരുന്നു കൂത്തുപറമ്പ് .






