ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടെ മകളും തെന്നിന്ത്യന്‍ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീണ രവി വിവാഹിതയായി. വാലാട്ടി എന്ന ചിത്രത്തിന്റെ സംവിധായകന് ദേവന് ജയകുമാറാണ് വരന്. ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തിന്റെ വിശേഷങ്ങള്‍ ശ്രീജ രവിയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വിവാഹചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു.
തന്റെ ഭര്‍ത്താവ് രവിയേട്ടന്റെ അഭാവത്തില്‍ മകളുടെ വിവാഹം വലിയ ആഘോഷമായി നടത്താനുളള മാനസികാവസ്ഥയില്‍ ആയിരുന്നില്ല താനെന്ന് ശ്രീജ കുറിച്ചു. ഈ ഒരു കാരണത്താല്‍ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ കഴിയാതിരുന്ന എല്ലാവരോടും ശ്രീജ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘പ്രിയപ്പെട്ടവരെ, എല്ലാ വിനയത്തോടും സ്നേഹത്തോടും നന്ദിയോടും കൂടി, ജീവിതത്തിലെ ഒരു മനോഹരമായ പുതിയ അധ്യായം ആരംഭിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മകള്‍ രവീണ രവിക്കും ദേവനും ഹൃദയപൂര്‍വമായ അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ഞാന്‍ അഭ്യര്‍ഥിക്കുന്നു. വിവാഹം വളരെ സ്വകാര്യമായി , അടുത്ത കുടുംബാംഗങ്ങളുടെയും വളരെ ചുരുക്കം അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മാത്രമാണ് നടത്തിയത്. ഞങ്ങളുടെ ജീവിതത്തിലും സിനിമ യാത്രയിലെ ഈ 50 വര്‍ഷ കാലയളവിലും ഭാഗമായ എല്ലാ അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരോടൊപ്പം ഈ അവസരം ആഘോഷിക്കണം എന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു.
എന്നാല്‍ വൈകാരികമായി ഇത് എനിക്ക് എളുപ്പമുളള നിമിഷമായിരുന്നില്ല. എന്റെ പ്രിയ ഭര്‍ത്താവ് രവിയേട്ടന് ഇല്ലാശത ഇത്രയും വിശേഷപ്പെട്ട ഒരു ചടങ്ങ. ആഘോഷിക്കുനന്ത് എന്നെ വല്ലാതെ ദു:ഖത്തിലാഴ്ത്തി. എല്ലാം വളരെ ചുരുങ്ങിയ സമയത്തിനുളളില്‍ സംഭവിച്ചു. എനിക്കൊട്ട് വിപുലമായ ഒന്നും സംഘടിപ്പിക്കാനുളള ശാരീരികമോ മാനസികമോ ആയ ശക്തിയുണ്ടായിരുന്നില്ല.
എന്റെ കരുത്തായി എന്നും കൂടെയുള്ള എന്റെ സഹോദരൻ ജ്യോക്കും രാഗി ജ്യോക്കും പ്രത്യേക നന്ദി അറിയിക്കുന്നു. കൂടാതെ കവിത അറുമുഖം, വിജയ് കൃഷ്, അക്ഷയ്, ബ്യൂള, ജയന്തി എന്നിങ്ങനെ എന്റെ താങ്ങായി നിന്ന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി.
ദൈവാനുഗ്രഹത്താലും എന്റെ ഗുരുനാഥന്മാരുടെയും അഭ്യുദയകാംക്ഷികളുടെയും പ്രാർത്ഥനയാലും എല്ലാം മനോഹരമായി നടന്നു. എല്ലാത്തിലുമുപരി, ദേവനിലൂടെ സ്നേഹനിധിയായ ഒരു മകനെയും നല്ലൊരു കുടുംബത്തെയും ലഭിച്ചതിൽ ഞാൻ അതിയായ സന്തോഷത്തിലാണ്.
ദേവന്റെ പിതാവ് ശ്രീ. ജയൻ മുളങ്ങാട് മലയാള സിനിമയിൽ നിർമ്മാതാവായും സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. മാതാവ് ശ്രീമതി. കല ജയൻ ആലപ്പുഴ എസ്.ഡി കോളേജിലെ റിട്ടയേർഡ് പ്രൊഫസറാണ്. സഹോദരി ഡോ. ദേവി ജയൻ ചിക്കാഗോ സർവ്വകലാശാലയിൽ സൈക്കോളജിസ്റ്റാണ്; അവർ ഇപ്പോൾ യു.എസ്.എയിലാണ് താമസം. ഒരു അമ്മ എന്ന നിലയിൽ എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യം, തന്റെ പുത്തൻ കുടുംബത്തിന്റെ സ്നേഹത്തോടും പ്രോത്സാഹനത്തോടും കൂടി രവീണ തന്റെ ഡബ്ബിംഗ്-അഭിനയ കരിയർ തുടർന്നു കൊണ്ടുപോകും എന്നതാണ്.
വ്യക്തിപരമായി ക്ഷണിക്കാനോ വിവരം അറിയിക്കാനോ കഴിയാത്ത എല്ലാവരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കുക. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്.പുതിയ ജീവിതത്തിലേക്ക് കടക്കുന്ന രവീണയെയും ദേവനെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കണമെന്നും പൂർണ്ണഹൃദയത്തോടെ അനുഗ്രഹിക്കണമെന്നും അഭ്യർത്ഥിക്കുന്നു. സ്നേഹത്തോടെയും നന്ദിയോടെയും,
എന്നാണ് ശ്രീജ രവി കുറിച്ചത്.

രവീണ ആറാം വയസ്സില്‍ വാനപ്രസ്ഥം എന്ന സിനിമയിലൂടെയാണ് ഡബ്ബിങ് രംഗത്തെത്തുന്നത്. പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികമാര്‍ക്ക് ശബ്ദം നല്കിയ രവീണ, ലവ് ടുഡേ, മാമന്നന് തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിലും തിളങ്ങി.
വാലാട്ടി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ദേവന്, പ്രശസ്ത വെബ് സീരീസുകളായ ഫര്‍സി, ജൂബിലി എന്നിവയുടെ മലയാളം പതിപ്പിന് പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments