റിയാദ്/ദുബായ്: യു.എസ്- ഇറാന് സംഘര്ഷത്തിനിഖെ സൗദി അറേബ്യക്കു നേരേ ഇറാന് നടത്തിയ ആക്രമണങ്ങള്‍ക്ക് അതേ നാണയത്തില്‍ സൗദി തിരിച്ചടി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ഇതാദ്യമാണ് സൗദി ഇറാന്റെ മണ്ണില്‍ നേരിട്ട് സൈനിക നടപടി നടത്തിയത്. അമേരിക്കയുമായി സൈനിക ബന്ധമുള്ള സൗദി ഇതുവരെ യു.എസ്. സൈന്യത്തെയാണ് ഇത്തരം പ്രതിരോധങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത്.
സൗദി വ്യോമസേന മാര്‍ച്ച് അവസാനമാണ് ഇറാനെതിരേ പ്രത്യാക്രമണം നടത്തിയതെന്നാണ് വാര്‍ത്തകള്‍. അപ്പോഴും ആക്രമണലക്ഷ്യങ്ങള്‍ ഏതെല്ലാമായിരുന്നെന്ന് അറിവായിട്ടില്ല. റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇറാന് വിദേശകാര്യ മന്ത്രാലയത്തിന്റെയും സ്ഥിരീകരണം തേടിയെങ്കിലും ഇരുപക്ഷത്തുനിന്നും മറുപടി കിട്ടിയിട്ടില്ല.
യു.എസും ഇസ്രയേലും നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നാലെ, ഇറാന് ആറ് ഗള്‍ഫ് കോര്പറേഷന് കൗണ്‍സില്‍ രാജ്യങ്ങളെയും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചു. യു.എസ് സൈനിക താവളങ്ങള്‍ മാത്രമല്ല അവര്‍ ലക്ഷ്യമിട്ടത്.
സിവിലിയന്‍ സൈറ്റുകളും വിമാനത്താവളങ്ങളും എണ്ണ അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ചു. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടി. ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തി.യു.എ.ഇ ഇറാനില്‍ സൈനിക ആക്രമണങ്ങള്‍ നടത്തിയതായി തിങ്കളാഴ്ച വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


