തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പായി നേതാക്കളെ കണ്ട് അനുഗ്രഹം തേടുന്ന വി.ഡി. സതീശന്‍ ബേക്കര്‍ ജംഗ്ഷനിലുള്ള പിണറായി വിജയന്റെ വാടക വീട്ടില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മകള്‍ വീണയും ഭാര്യ കമലയോടുമൊപ്പം എത്തിയാണ് പിണറായി വി.ഡി.സതീശനെ സ്വീകരിച്ചത്.
എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ തന്നെ പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് വിട്ടിരുന്നു. പകരം അദ്ദേഹം ബേക്കര്‍ ജംഗ്ഷനിലെ വാടകവീട്ടിലേക്ക് മാറുകയും ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പിണറായിയെ ക്ഷണിക്കാന്‍ കൂടിയാണ് വി.ഡി. സതീശന്‍ എത്തിയത്. 12 മണിയോടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ഇരുവരും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

ഇന്നലെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ പിണറായിയെ പ്രതിപക്ഷ നേതാവായും പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ മുതല്‍ വി.ഡി. സതീശന്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജി. കാര്‍ത്തികേയന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ വി.ഡി. സതീശന്‍ അടൂര്‍പ്രകാശ്, പി.ജെ. ജോസഫ് എന്നിവരെയും കണ്ടിരുന്നു.
പതിനഞ്ചാം നിയമസഭയില്‍ അതിശക്തമായ വാദപ്രതിവാദങ്ങള്‍ നടത്തിയവരാണ് വി.ഡി. സതീശനും പിണറായി വിജയനും. കൊണ്ടും കൊടുത്തും മുന്നേറിയ നേതാക്കളാണ് ഇന്ന് സൗഹൃദത്തിന്റെ ഊഷ്മളമായ കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ തന്നെ പിണറായി വിജയനെ കാണാന്‍ വി.ഡി. സതീശന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് 12 മണിക്ക് ഇരുവര്‍ക്കും കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയത്.

Comments