
കൊല്‍ക്കത്ത: ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം റാചിന്‍ രവീന്ദ്ര നാട്ടിലേക്കു മടങ്ങി. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ റാചിന്‍ ഇം?ണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായാണു നാട്ടിലേക്കു മടങ്ങിയത്.
ജൂണ്‍ നാലിന് ലോഡ്സില്‍ ടെസ്റ്റ് പരമ്പര തുടങ്ങും. റാചിന്‍ രവീന്ദ്ര നാട്ടിലേക്കു മടങ്ങിയെന്ന് നൈറ്റ് റൈഡേഴ്സ് ഔദ്യോഗികമായി പുറത്തുവിട്ടു. കഴിഞ്ഞ താര ലേലത്തില്‍ രണ്ട് കോടി രൂപയ്ക്കാണു റാചിന്‍ രവീന്ദ്രയെ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. സീസണില്‍ ഒരു മത്സരവും കളിക്കാതെയാണു ന്യൂസിലന്‍ഡ് താരത്തിന്റെ മടക്കം. മധ്യനിരയിലെ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ സാന്നിധ്യം റാചിനു വിലങ്ങായി.
ന്യൂസിലന്‍ഡ് ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് റാചിന്‍. സിംബാബ്വേയ്ക്കെതിരേ ഓഗസ്റ്റില്‍ നടന്ന ടെസ്റ്റില്‍ 165 റണ്ണെടുത്തു തിളങ്ങി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്താണ്. രണ്ട് ജയവും ഒരു സമനിലയുമാണ് ആകെ നേട്ടം. 2022 ലാണു ന്യൂസിലന്‍ഡ് അവസാനം ഇം?ണ്ട് പര്യടനം നടത്തിയത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇം?ണ്ട് ഏകപക്ഷീയമായി നേടി.




