
ധര്‍മശാല: ഐ.പി.എല്‍. ക്രിക്കറ്റ് ടീം പഞ്ചാബ് കിങ്സിന്റെ പേസര്‍ അര്‍ഷദീപ് സിങ്ങിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. വ്യാഴാഴ്ച നടന്ന മത്സരത്തിനിടെ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റര്‍ തിലക് വര്‍മയെ കളിയാക്കാണ് അര്‍ഷദീപ് വിവാദത്തിലായത്്.
സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയുടെ അര്‍ഷ്ദീപ് തിലക് വര്‍മയെ നിറത്തിന്റെ പേരില്‍ അപമാനിച്ചെന്നാണ് ആരാധകരുടെ വിമര്‍ശനം.
അര്‍ഷ്ദീപ് സ്നാപ്ചാറ്റില്‍ പങ്കുവച്ച വീഡിയോയാണു പുതിയ വിവാദത്തിനു വഴി മരുന്നിട്ടത്. വീഡിയോയില്‍ തിലക് വര്‍മയെ ''ഓയ്, അന്ധേരെ'' എന്നു നീട്ടി വിളിക്കുകയാണ്. തിലക് വര്‍മയുടെ നിറത്തെയാണു പഞ്ചാബ് താരം കളിയാക്കിയതെന്നാണു വിമര്‍ശനം. അര്‍ഷ്ദീപ് കളിയാക്കല്‍ തുടരുകയും താരത്തോട്
വെളുക്കാനുള്ള ക്രീമുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങളായ അര്‍ഷദീപും തിലക് വര്‍മയും ദൃശ്യങ്ങളില്‍ മുഴുവന്‍ സമയവും ചിരിച്ചു കൊണ്ടാണു സംസാരിക്കന്നത്. ഇന്‍സ്റ്റഗ്രാമില്‍ 60 ലക്ഷം ആരാധകരുള്ള അര്‍ഷ്ദീപിന്റെ വിഡിയോകള്‍ വിവാദത്തിലാകുന്നത് ആദ്യമല്ല. മുന്‍പ് ടീമിനൊപ്പമുള്ള യാത്രയ്ക്കിടെ വിമാനത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ അര്‍ഷ്ദീപ് പങ്കുവച്ചപ്പോള്‍ പഞ്ചാബ് കിങ്സിലെ സഹതാരം യുസ്വേന്ദ്ര ചാഹാല്‍ ഇ സിഗരറ്റ് ഉപയോഗിക്കുന്നതും ഉള്‍പ്പെട്ടിരുന്നു. അതോടെ താരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ബി.സി.സി.ഐ. നിയന്ത്രണമേര്‍പ്പെടുത്തി.




