ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പഞ്ചാബ് എഫ്.സിക്കും ബംഗളുരു എഫ്.സിക്കും ജയം. പഞ്ചാബ് ഒഡീഷ എഫ്.സിയെ 3-2 നും ബംഗളുരു 2-1 നു ചെന്നൈയിനെയും തോല്‍പ്പിച്ചു.
ഒഡീഷയുടെ തട്ടകമായ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനായി മാങ്‌ലെങ് കിപ്‌ഗെന്‍, ബെഡെ ഒസുജി, ഡാനി റാമിറേസ് എന്നിവര്‍ ഗോളടിച്ചു. ഒഡീഷയ്‌ക്കായി വി.പി. സുഹൈറും കാര്‍ത്തിക് ഹരിലാലും ഗോളടിച്ചു. 12 കളികളില്‍നിന്നു 10 പോയിന്റുള്ള ഒഡീഷ 12-ാം സ്‌ഥാനത്താണ്. അത്രയും കളികളില്‍ 22 പോയിന്റുള്ള പഞ്ചാബ് നാലാം സ്‌ഥാനത്തെത്തി. ചൈന്നയിനെ അവരുടെ തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ചാണു ബംഗളുരു തോല്‍പ്പിച്ചത്. റയാന്‍ വില്യംസ്, സെര്‍ട്ടോ കോം എന്നിവരാണു ബംഗളുരുവിനായി ഗോളടിച്ചത്. ചെന്നൈയിനായി ഡാനിയേല്‍ ചിമയാണു ഗോളടിച്ചത്.
13 കളികളില്‍നിന്ന് 23 പോയിന്റുള്ള ബംഗളുരു ഒന്നാമതാണ്. അത്രയും കളികളില്‍നിന്ന് ഒന്‍പത് പോയിന്റ് മാത്രമുള്ള ചെന്നൈയിന്‍ 13-ാം സ്‌ഥാനത്താണ്. 12 കളികളില്‍നിന്നു മൂന്നു പോയിന്റ് മാത്രമുള്ള മുഹമ്മദന്‍ എസ്.സിയെ തരംതാഴ്‌ത്തി. മുംബൈ സിറ്റിയോട് 4-0 ത്തിനു തോറ്റതിനു പിന്നാലെയാണു തരംതാഴ്‌ത്തല്‍ നേരിട്ടത്‌്്. മുംബൈ സിറ്റി 3-0 ത്തിനു മുന്നിട്ടു നില്‍ക്കേ കനത്ത മഴയും ഇടി മിന്നലുമുണ്ടായതോടെ മത്സരം തടസപ്പെട്ടിരുന്നു.




