തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്നേഹകാലത്തിന് നേര്‍സാക്ഷിയായി ജെയിംസ്. 27 വര്‍ഷമായി സതീശന്റെ വാഹനത്തിന്റെ ൈഡ്രവറാണ് പറവൂര്‍ സ്വദേശി ജെയിംസ് കുഴിവേലില്‍. ഈ കാലയളവിനെക്കുറിച്ച് ജയിംസിന് പറയാനുള്ളത് സ്നേഹകാലമെന്ന ഒറ്റ വരിയാണ്.
സഹായമഭ്യര്‍ഥിച്ച് വരുന്നവരെ ചേര്ത്തുപിടിക്കുന്നതിനെക്കാളുപരി അവരുടെ കഥകള്‍ വി.ഡി. സതീശന്റെ കണ്ണുനനയിക്കുമെന്നതാണ് ജെയിംസിന്റെ അനുഭവ സാക്ഷ്യം. ജെയിംസ് കഴിഞ്ഞ അഞ്ചുവര്‍ഷമായി വി.ഡി. സതീശന്റെ സ്റ്റാഫിലുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്തും യാത്രയിലും ഒപ്പമുള്ളവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും വി.ഡി. സതീശന് ഉറപ്പുവരുത്താറുണ്ടെന്നും ജെയിംസ് പറയുന്നു.
''സഹജീവികളെ പരിഗണിക്കാനാണ് നാം ആദ്യം പഠിക്കേണ്ടതെന്നതാണ് ഈ കാലയളവില്‍ വി.ഡി. സതീശനില്‍ നിന്ന് പഠിക്കാനായത്. കുട്ടികളുടെ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തല്‍, കാര്‍ക്കശ്യമുള്ള നിലപാട്, തുടങ്ങിയ ഒട്ടേറെ അനുഭവങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സാക്ഷിയായത്. എന്തിന് വാഹനം ഓടിക്കുമ്പോള്‍ ഹോണ്‍ അടിക്കുമ്പോള്‍ പോലും വഴക്ക് പറഞ്ഞ്, മറ്റുള്ളവരെ പരിഗണിക്കണമെന്ന് ഉപദേശം നല്‍കിയിട്ടുണ്ട്. യോഗങ്ങള്‍ നീണ്ടുപോകുമ്പോഴും ഞങ്ങളെ പരിഗണിക്കാനാവാതെയും വരുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ വണ്ടിയുടെ ഡാഷ് ബോര്‍ഡില്‍ പണം കരുതിവച്ചിട്ടാവും സാര്‍ പോകുക'' ജയിംസ് പറയുന്നു. എറണാകുളം, പറവൂര്‍ സ്വദേശിയാണ് ജെയിംസ്. ഭാര്യ മിനി, സാന്ദ്രയും ആന്‍സ് നൂപയുമാണ് മക്കള്‍.






