More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

ഇനി വരില്ല, കേട്ടോ! ,സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി

Authored by Web Desk | Last updated: 20 May 2026, 11:48 PM | 1 min read

Print

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ വന്‍ജനകീയപ്രക്ഷോഭങ്ങള്‍ക്കിടയാക്കിയ കെ-റെയില്‍ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗപാത പദ്ധതി റദ്ദാക്കി. വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരമേറ്റ്‌ രണ്ടാം മന്ത്രിസഭായോഗത്തിലാണ്‌ തീരുമാനം. പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സ്‌ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കംചെയ്യാന്‍ റവന്യൂ വകുപ്പിനു നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിക്കു കേന്ദ്രാനുമതി ലഭിക്കില്ലെന്ന്‌ ഉറപ്പായപ്പോഴും, 'കെ-റെയില്‍ വരും കേട്ടോ' എന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. എന്നാല്‍, ഭൂമി ഏറ്റെടുക്കാന്‍ മുന്‍സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്‌ഞാപനങ്ങള്‍ സതീശന്‍ സര്‍ക്കാര്‍ റദ്ദാക്കിയതോടെ (ഡീനോട്ടിഫിക്കേഷന്‍) അത്‌ പഴങ്കഥയായി. സില്‍വര്‍ ലൈന്‍ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനവ്യാപകമായി രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ ആഭ്യന്തരവകുപ്പ്‌ പരിശോധിച്ച്‌ പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി സതീശന്‍ വ്യക്‌തമാക്കി.

സ്വന്തം ഭൂമി ക്രയവിക്രയം ചെയ്യാനോ പണയപ്പെടുത്താനോ കഴിയാതെ വലഞ്ഞ ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കു പദ്ധതി റദ്ദാക്കിയ നടപടി ആശ്വാസമായി. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകളുടെ സ്വഭാവം പരിശോധിച്ച്‌, അവ പിന്‍വലിക്കാനുള്ള നടപടികളിലേക്കു കടക്കാന്‍ ആഭ്യന്തരവകുപ്പിന്‌ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ആഭ്യന്തരവകുപ്പ്‌ നല്‍കുന്ന അന്തിമശിപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കും. വികസനത്തിന്റെ പേരില്‍ ജനങ്ങളെ ദ്രോഹിച്ച മുന്‍സര്‍ക്കാരിന്റെ നടപടികള്‍ തിരുത്തുമെന്ന യു.ഡി.എഫ്‌. വാഗ്‌ദാനമാണ്‌ നടപ്പാകുന്നതെന്ന്‌ മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി സതീശന്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന്‌ ഇതുവരെ ചെലവിട്ടത്‌ 75 കോടിയിലേറെ രൂപയാണ്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ 11 ജില്ലകളിലായി 1221 ഹെക്‌ടര്‍ ഭൂമി യാണ്‌ ഏറ്റെടുക്കേണ്ടിയിരുന്നത്‌. അന്‍പതിലധികം കേസുകളാണ്‌ മഞ്ഞക്കുറ്റി പറിച്ചതുമായി ബന്ധപ്പെട്ട്‌ നിലവിലുള്ളത്‌.

11 ജില്ലകളിലായി 6737 മഞ്ഞക്കുറ്റികളാണ്‌ സ്‌ഥാപിച്ചത്‌. പരിസ്‌ഥിതി വിഷയങ്ങളില്‍ വ്യക്‌തത വരാതെ മുന്നോട്ടുള്ള അനുമതി നല്‍കാനാവില്ലെന്ന്‌ കേന്ദ്ര റയില്‍വേ മന്ത്രി 2022 മാര്‍ച്ചില്‍ പ്രഖ്യാപിച്ചത്‌ സര്‍ക്കാരിനു തിരിച്ചടിയായി. 2019 ഡിസംബറില്‍ റെയില്‍വേ ബോര്‍ഡ്‌ തത്വത്തില്‍ അംഗീകാരം നല്‍കിയതു മാത്രമാണു സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഇക്കാലത്തിനിടെ കേന്ദ്രത്തിന്റെ അനുകൂല സമീപനം. അതിനിടയില്‍ വായ്‌പാപദ്ധതിയിലുണ്ടായ അനിശ്‌ചിതത്വവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

പദ്ധതി നിര്‍ത്തലാക്കുന്നത്‌ കേരള സംസ്‌ഥാന സര്‍ക്കാരിന്റേയും റെയില്‍വേ മന്ത്രാലയത്തിന്റെയും ഉടമസ്‌ഥതയിലുള്ള സംയുക്‌ത സംരംഭമായ കേരള റെയില്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍ ലിമിറ്റഡിനെ ബാധിക്കില്ലെന്ന്‌ അധികൃതര്‍ പറഞ്ഞു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മലയിടംതുരുത്ത്‌ ഉന്നതിയൊഴിപ്പിക്കല്‍: ആത്മഹത്യാ ഭീഷണിയും ജലപീരങ്കിയും; സ്‌ത്രീകളെ തള്ളിമാറ്റി പോലീസ്‌

മലയിടംതുരുത്ത്‌ ഉന്നതിയൊഴിപ്പിക്കല്‍: ആത്മഹത്യാ ഭീഷണിയും ജലപീരങ്കിയും; സ്‌ത്രീകളെ തള്ളിമാറ്റി പോലീസ്‌

പ്രഖ്യാപനങ്ങളുമായി വി.ഡി.എസ്‌.

പ്രഖ്യാപനങ്ങളുമായി വി.ഡി.എസ്‌.

പി.എസ്‌.സി. റാങ്ക്‌ ലിസ്‌റ്റുകളുടെ കാലാവധി നീട്ടി

പി.എസ്‌.സി. റാങ്ക്‌ ലിസ്‌റ്റുകളുടെ കാലാവധി നീട്ടി

പ്രോട്ടെം സ്‌പീക്കറായി ജി. സുധാകരന്‍ സത്യപ്രതിജ്‌ഞ ചെയ്‌തു

പ്രോട്ടെം സ്‌പീക്കറായി ജി. സുധാകരന്‍ സത്യപ്രതിജ്‌ഞ ചെയ്‌തു

മില്‍മ പാല്‍ ലിറ്ററിന്‌ നാല്‌ രൂപ കൂട്ടി

മില്‍മ പാല്‍ ലിറ്ററിന്‌ നാല്‌ രൂപ കൂട്ടി

സി.എന്‍. വിജയകുമാര്‍ അന്തരിച്ചു

സി.എന്‍. വിജയകുമാര്‍ അന്തരിച്ചു