തിരുവനന്തപുരം: ഭരണമേറ്റ് ആദ്യ നാളുകളില്‍ത്തന്നെ ജനകീയ പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ജൈത്രയാത്ര. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കര്‍ഷകരുടെയും സാധാരണക്കാരുടെയും കണ്ണീരു വീഴ്‌ത്തിയ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചതായും പദ്ധതിക്കായി സ്‌ഥാപിച്ച മഞ്ഞക്കുറ്റികള്‍ പിഴുതെറിയുമെന്നുമുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം കേരളം ഒറ്റ മനസ്സോടെയാണ് നെഞ്ചിലേറ്റിയത്. നിയമസഭയില്‍ മാസ് ഡയലോഗുകളിലൂടെയും സവിശേഷമായ ശരീരഭാഷയിലൂടെയും തരംഗമായ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കണ്ണിറുക്കല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ഹിറ്റായി കഴിഞ്ഞു.
സത്യപ്രതിജ്‌ഞാച്ചടങ്ങില്‍ തന്റെ മുഴുവന്‍ പേര്‍ വായിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് തികച്ചും വൈകാരികവും എന്നാല്‍ ദൃഢവുമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. തന്റെ ഔദ്യോഗിക രേഖകളിലെല്ലാം പിതാവിന്റെ പേരുണ്ടെന്നും താന്‍ ജനപ്രതിനിധിയാകുന്നതിനു മുന്‍പേ മരണമടഞ്ഞ മാതാപിതാക്കളുടെ സ്‌മരണ പുതുക്കാനാണ് സത്യപ്രതിജ്‌ഞാ വേളയില്‍ അച്‌ഛന്റെ പേര് ചേര്‍ത്തതെന്നും അദ്ദേഹം വ്യക്‌തമാക്കി. തന്റെ മാതാപിതാക്കളുടെ പേര്‍ അങ്ങേയറ്റം അഭിമാനത്തോടെയാണ് ലോകത്തോട് പറയുന്നത്. പിതാവിന്റെ പേര്‍ പറഞ്ഞതുപോലെ അമ്മയുടെ പേര്‍ കൂടി സഭയില്‍ ഉറക്കെ പറയാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അതിന് ഔദ്യോഗികമായി അവസരം ലഭിക്കാത്തതിലാണ് തനിക്ക് സങ്കടമെന്നുമുള്ള സതീശന്റെ വാക്കുകള്‍ വിവാദങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു.
ധാര്‍ഷ്‌ട്യത്തിന്റെ ഭരണകൂട ശൈലികളില്‍നിന്നു മാറി, ജനങ്ങളുടെ വികാരം തൊട്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് കേരളം സതീശനില്‍ കാണുന്നത്. രാഷ്‌ട്രീയ എതിരാളികളുടെ ചോദ്യങ്ങള്‍ക്ക് നല്‍കുന്ന കൃത്യമായ മറുപടികളും ജനകീയ തീരുമാനങ്ങളും വി.ഡി. സതീശന്‍ എന്ന ഭരണാധികാരിയുടെ ജനപ്രീതി ഒറ്റയടിക്ക് ആകാശത്തോളമുയര്‍ത്തിയിരിക്കുകയാണ്. വകുപ്പു വിഭജനം അടക്കം വൈകിയെന്ന ചര്‍ച്ചകളെ അപ്രസക്‌തമാക്കുന്നതായിരുന്നു വി.ഡിയുടെ പുതിയ പ്രഖ്യാപനങ്ങളും വിശദീകരണവും.
പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെറെയിലിനായി ഭൂമി ഏറ്റെടുക്കാന്‍ പുറപ്പെടുവിച്ചിരുന്ന എല്ലാ വിജ്‌ഞാപനങ്ങളും റദ്ദാക്കാന്‍ രണ്ടാം മന്ത്രിസഭാ യോഗം തന്നെ തീരുമാനിക്കുകയായിരുന്നു. വിജ്‌ഞാപനം നിലനിന്നതിനാല്‍ വര്‍ഷങ്ങളായി സ്വന്തം ഭൂമി പണയപ്പെടുത്താനോ വില്‍ക്കാനോ സാധിക്കാതെ വലഞ്ഞ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് സതീശന്‍ സര്‍ക്കാരിന്റെ ഈ ഒരൊറ്റ തീരുമാനം ആശ്വാസമേകിയത്.
പദ്ധതിക്കെതിരായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തങ്ങള്‍ക്ക് ജനങ്ങളുടെ പ്രയാസം നേരിട്ടറിയാമെന്നും മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കടുത്ത ആശങ്കയിലായിരുന്ന സാധാരണക്കാര്‍ക്ക് ഒരൊറ്റ ദിവസം കൊണ്ട് വലിയൊരു പെരുന്നാള്‍ സമ്മാനമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
രാജ്‌ഭവനിലെ വന്ദേമാതരം ആലാപനം സംബന്ധിച്ച വിവാദങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. യുവജനങ്ങളെയും ഉദ്യോഗാര്‍ത്ഥികളെയും കൈയിലെടുക്കുന്ന മറ്റൊരു സുപ്രധാന തീരുമാനവും മന്ത്രിസഭ കൈക്കൊണ്ടു.
തെരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണം നിയമന ഉത്തരവ് നല്‍കാന്‍ സാധിക്കാതിരുന്നതിനാല്‍ ഈ ഓഗസ്‌റ്റില്‍ കാലാവധി തീരുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്‌റ്റുകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ ശുപാര്‍ശ ചെയ്യും. പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങള്‍ നടപ്പാക്കാനായുള്ള നൂറുദിന കര്‍മ്മപരിപാടിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു.
എസ്. നാരായണന്‍






