തിരുവനന്തപുരം: പ്രോട്ടെം സ്‌പീക്കറായി നിയമസഭയിലെ മുതിര്‍ന്ന അംഗം ജി. സുധാകരന്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. രാവിലെ ലോക്‌ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്‌ഞ. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലായിരുന്നു അമ്പലപ്പുഴയില്‍നിന്നു യു.ഡി.എഫ്. പിന്തുണയോടെ വിജയിച്ച സുധാകരനെ പ്രോ ട്ടെം സ്‌പീക്കറായി നിയമിക്കാന്‍ തീരുമാനിച്ചത്.
ഇന്നു രാവിലെ എം.എല്‍.എമാരുടെ സത്യപ്രതിജ്‌ഞ നടക്കും. നാളെ സ്‌പീക്കര്‍ തെരഞ്ഞെടുപ്പിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്‌തിട്ടുണ്ട്. അംഗീകാരം ലഭിക്കുന്നതനുസരിച്ച് ഈ മാസം 29നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും ഉണ്ടാകും.






