തിരുവനന്തപുരം: സംസ്‌ഥാനത്ത് മില്‍മ പാല്‍ ലിറ്ററിന് 4 രൂപ കൂട്ടി. ഇതോടെ ഒരു ലിറ്റര്‍ പാലിന് 56 രൂപയാകും. ജൂണ്‍ ഒന്നുമുതല്‍ വില പ്രാബല്യത്തില്‍ വരും. ഇന്നലെ ചേര്‍ന്ന മില്‍മ ഡയറക്‌ടര്‍ ബോര്‍ഡിലാണ് തീരുമാനം.
ലിറ്ററിന് നാലു മുതല്‍ ആറു രൂപ വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. പാല്‍വില കൂട്ടി കര്‍ഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പായതിനാല്‍ വില വര്‍ധനയ്‌ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പേ വിലവര്‍ധന സംബന്ധിച്ച തീരുമാനം എടുത്തിരുന്നുവെന്നും മുഖ്യമന്ത്രിയെ തീരുമാനം അറിയിച്ചിട്ടുണ്ടെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.
വര്‍ധിപ്പിച്ച തുകയില്‍ 3.35 രൂപ കര്‍ഷകന് ലഭിക്കും. വിലവര്‍ധനവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും ചെയര്‍മാന്‍ പറഞ്ഞു. മറ്റു പാലുത്‌പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്. എന്നാല്‍ വലിയ തോതിലുള്ള വര്‍ധന ഉണ്ടാകില്ല. ഏറെ നാളത്തെ
ചര്‍ച്ചകള്‍ക്കൊടുവിലാണു മില്‍മ പാല്‍വില വര്‍ധിപ്പിക്കുന്നത്. പാലിതര ഉല്‍പ്പന്നങ്ങളുടെ വില സംബന്ധിച്ച് ഉചിതമായ തീരുമാനം സ്വീകരിക്കാന്‍ എം.ഡിയെ ചുമതലപ്പെടുത്തിയതായും ചെയര്‍മാന്‍ അറിയിച്ചു.






