
കോതമംഗലം: ജനസാന്ദ്രത കൂടുതലുള്ള നെല്ലിക്കുഴി പഞ്ചായത്തില്‍ മഴക്കാല രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ച വ്യാധികള്‍ക്കും മുന്‍കരുതലായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും കവലകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
തൊഴിലുറപ്പ് അംഗങ്ങളുടെ സഹായത്തോടെ ഓടകള്‍ വൃത്തിയാക്കുകയും വെള്ളക്കെട്ട് ഉണ്ടാകാതെ മഴവെള്ളം കൃത്യമായി ഒഴുകുന്നതിന് കാനകളിലെ മണ്ണ് നീക്കം ചെയ്യുകയും പ്രധാന വഴികളിലെയും ഇടവഴികളിലെയും കാടുകള്‍ വെട്ടിത്തളിച്ച് സഞ്ചാരയോഗ്യമാക്കുകയും പൊതു കിണറുകള്‍ വൃത്തിയാക്കി ക്ലോറിനേഷന് ചെയ്യുകയും കൃത്യമായ മാലിന്യ നിര്‍മാര്‍ജനത്തിനുമാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്.
ഉറവിടം തേടി എന്ന ടാഗ് ലൈനോട്കൂടി മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് അബു കൊട്ടാരം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ സത്താര്‍ വട്ടകുടി,
ഫൗസിയ ഷിയാസ്, സല്ജാ ജോസ്, മെമ്പര്‍മാരായ ഷാന്റി റെജി, ആന്റണി ജോസഫ്, അജീബ് എരമല്ലൂര്‍, രാഹുല്‍ തങ്കപ്പന്, അജീന സുബൈര്‍, സജ്ന ഷംസുദ്ദീന്, മേഘ സനല്‍, സാദിയ എന്നിവര്‍ പങ്കെടുത്തു.


