തൃപ്പൂണിത്തുറ: കണ്‍സ്യൂമര്‍ഫെഡിന്റെ ജില്ലാതല സ്‌റ്റുഡന്‍സ് മാര്‍ക്കറ്റ് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആരംഭിച്ചു. ത്രിവേണി നോട്ടുബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വിവിധ കമ്പനികളുടെ ബാഗുകള്‍ ,കുടകള്‍, പെന്‍സില്‍ ബോക്‌സ് , ടിഫിന്‍ ബോക്‌സ് ഉള്‍പ്പെടെ 40 ശതമാനം വരെ വിലക്കുറവിലാണ് വില്‍പ്പനയ്‌ക്കായി സജ്‌ജമാക്കിയിട്ടുള്ളത്.
ജൂണ്‍15 വരെ ഈ സ്‌റ്റാള്‍ പ്രവര്‍ത്തിക്കും. തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി എല്‍ ബാബു സ്‌റ്റുഡന്റസ് മാര്‍ക്കറ്റ് ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാധിക വര്‍മ്മ അധ്യക്ഷയായി. കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ മാനേജര്‍ എ.വി ഷൈനി ,നഗരസഭ കൗണ്‍സിലര്‍മാരായ മഞ്‌ജു ബിനു, ശ്രീ. യു. മധുസൂദനന്‍, നഗരസഭ സെക്രട്ടറി സന്തോഷ് കുമാര്‍ മാമ്പള്ളി ,കണ്‍സ്യൂമര്‍ഫെഡ് അസിസ്‌റ്റന്റ് റീജിയണല്‍ മാനേജര്‍ എം എസ് സമഗ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.



