കൊച്ചി: സി.ബി.എസ്.ഇ യുടെ നിര്‍ബന്ധിത ത്രിഭാഷാ ഫോര്‍മുല ഘട്ടം ഘട്ടമായോ, ആവശ്യത്തിന് സമയം അനുവദിച്ച ശേഷമോ, നടപ്പിലാക്കാനുള്ള നിര്‍ദേശം നല്‍കണമെന്ന് ഹൈബി ഈഡന്‍ എം.പി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തു നല്‍കി. യോഗ്യതയുള്ള, സ്‌ഥിരം ഭാഷാ ഫാക്കല്‍റ്റിയെ നിയമിക്കുന്നതിന് സ്‌കൂളുകള്‍ക്ക് മതിയായ സമയം ആവശ്യമാണെന്നും, കൂടാതെ നയം കര്‍ശനമായി നടപ്പിലാക്കുന്നതിന് മുമ്പ് പ്രത്യേകമായ സെക്കന്‍ഡറി ലെവല്‍ പാഠപുസ്‌തകങ്ങള്‍ വികസിപ്പിക്കണമെന്നും ഹൈബി ഈഡന്‍ എം.പി. ചൂണ്ടിക്കാട്ടി. സി.ബി.എസ്.ഇ.-അഫിലിയേറ്റഡ് സ്‌കൂളുകളില്‍ മൂന്ന് ഭാഷകളുടെ പഠനം നിര്‍ബന്ധമാക്കിയ നടപടിയില്‍ വിദ്യാര്‍ത്ഥികളും, രക്ഷകര്‍ത്താക്കളും ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് എം.പിയുടെ ഇടപെടല്‍. 8341 ഹാജിമാരെ പുണ്യഭൂമിയിലേക്ക് യാത്രയാക്കി കൊച്ചി ഹജ്‌ജ് ക്യാമ്പ് സമാപിച്ചു.



