
ആലുവ: ആലുവയില്‍ രണ്ടിടങ്ങളിലായ് വന്‍ കഞ്ചാവ് വേട്ടയില്‍ 35 കിലോഗ്രാം കഞ്ചാവുമായി ഒരു മലയാളിയും ആറ് ഇതര സംസ്‌ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. ഓട്ടോറിക്ഷയില്‍ ഇരുപത്തിയഞ്ച് കിലോ കഞ്ചാവുമായി വന്ന വെസ്‌റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ സുജന്‍ മണ്ഡല്‍ (31), ഇനാഫുല്‍ മണ്ഡല്‍ (26), മഫീക്കുല്‍ മണ്ഡല്‍ (25), ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടില്‍ ആസാദ് (41) എന്നിവരെ തോട്ടക്കാട്ടു കരയില്‍ വച്ചും ഓട്ടോയില്‍ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവമായി മൂര്‍ഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡല്‍ (25) , ബാപ്പി വിശ്വാസ് (28) , മാഫിക്കുല്‍ ബിശ്വാസ് (22) എന്നിവരെ ദേശത്ത് വച്ചുമാണ് ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒഡീഷയില്‍ നിന്ന് തീവണ്ടി മാര്‍ഗമാണ് കഞ്ചാവ് എത്തിച്ചത്.
അങ്കമാലിയില്‍ തീവണ്ടി ഇറങ്ങി ഓട്ടോറിക്ഷയില്‍ ആലുവയിലേക്ക് വരുന്ന വഴിയാണ് ആദ്യ സംഘത്തെ പിടികൂടിയത്. ഇവര്‍ ഓട്ടോ ഡ്രൈവര്‍ ആസാദിനാണ് കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു.
കിലോയ്‌ക്ക് 18,000 രൂപ നിരക്കിലാണ് ആസാദിന് നല്‍കിയിരുന്നത്. അങ്കമാലിയിലിറങ്ങി അവിടെ നിന്ന് ഓട്ടോ വിളിച്ച് കുട്ടമശേരി ഭാഗത്തേക്ക് പോകുന്ന വഴിയാണ് ദേശത്തു വച്ച് പത്ത് കിലോ കഞ്ചാവ് പിടികൂടിയത്. ഷോള്‍ഡര്‍ ബാഗില്‍ വസ്‌ത്രത്തില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം, പെരുമ്പാവൂര്‍ എ .എസ് .പി ഹാര്‍ദ്ദിക് മീണ, ഡി വൈ എസ് പി മാരായ ജെ.ഉമേഷ് കുമാര്‍, ബാബുക്കുട്ടന്‍, ഇന്‍സ്‌പെക്‌ടര്‍ കെ.ജി ഗോപകുമാര്‍, എസ്.ഐമാരായ വന്ദന കൃഷ്‌ണ, അജിത് കുമാര്‍, വി.ആര്‍ വിഷ്‌ണു, കെ.കെ സജീഷ്, ടി.അനൂപ്, ബിജു എ.എസ്.ഐമാരായ പി.എ അബ്‌ദുല്‍ മനാഫ്, ബിനു, സീനിയര്‍ സി പി ഒ മാരായ ടി.എ അഫ്‌സല്‍, ബെന്നി ഐസക്ക് , സി പി ഒ മാരായ റോബിന്‍ ജോയി, മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍ ,വി.എ അഫ്‌സല്‍, സിറാജുദ്ദീന്‍, അരവിന്ദ് വിജയന്‍, ഗസ്‌നി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. 375 കിലോഗ്രാമോളം കഞ്ചാവാണ് ഈ വര്‍ഷം ഇതുവരെ റൂറല്‍ ജില്ലയില്‍ പോലീസ് പിടികൂടിയത്.


