കൊച്ചി: അസംസ്കൃത എണ്ണവില താഴ്ന്നു നിന്നപ്പോള്‍ ഇന്ധനവില കുറയ്ക്കാതെ ലാഭം കൊയ്ുകയും എന്നാല്‍, വില കൂടിയപ്പോള്‍ തിടുക്കത്തില്‍ തന്നെ ഇന്ധനവില കൂട്ടുകയും ചെയ്ുന്ന തന്ത്രം പയറ്റി എണ്ണക്കമ്പനികള്‍.
2022 മുതല്‍ കഴിഞ്ഞ 2026 മേയ് 14 വരെ രാജ്യത്ത് സാധാരണ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല. 2022 കാലത്ത് ബാരലിന് 70 ഡോളറായിരുന്നു ക്രൂഡ്വില. 2022 ജൂണില്‍ റഷ്യ-യുൈക്രന് സംഘര്‍ഷകാലത്ത് ക്രൂഡ് വില ഹ്രസ്വകാലത്തേക്ക് വീപ്പയ്ക്ക് 130 ഡോളറായി ഉയര്‍ന്നു. ഇക്കാലത്ത് എണ്ണക്കമ്പനികള്‍ക്ക് കാര്യമായ ലാഭം നേടാനായില്ല. പക്ഷേ, പിന്നീട് ക്രൂഡ് വില താഴുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍ ബാരലിന് 58 ഡോളര്‍ വരെ എത്തി. ഏറ്റവും കുറഞ്ഞവിലയായിരുന്നു അത്. പിന്നീട് വില ബാരലിന് 60-90 ഡോളറിനിടയില്‍ കൂടിയും കുറഞ്ഞും നിന്നു. പിന്നാലെ വന്ന സാമ്പത്തിക വര്‍ഷം എണ്ണക്കമ്പനികളുടെ ലാഭം 81,000 കോടിയായി.
2025 ഏപ്രില്‍ ആയപ്പോഴേക്കും രാജ്യാന്തര ക്രൂഡ് വില നല്ലനിലയില്‍ കുറഞ്ഞിരുന്നു. എന്നാല്‍, അപ്പോഴൊന്നും പൊതുവിപണിയില്‍ വില കുറച്ചില്ല. മാത്രമല്ല, പെട്രോള്‍, ഡീസല്‍ വിലയിലെ എക്സൈസ് അധിക തീരുവ പരിഷ്കരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ക്രൂഡ് വില താണപ്പോള്‍ അതിന്റെ മെച്ചം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ എക്സൈസ് തീരുവ രണ്ടുരൂപ വീതം കൂട്ടുകയാണ് അന്ന് സര്‍ക്കാര്‍ ചെയ്തത്. പക്ഷേ, പൊതുവിപണിയില്‍ എണ്ണവില കൂടിയില്ല.
ഉയര്‍ന്നവിലയില്‍ ക്രൂഡ് ഇറക്കുമതിചെയ്ത് സംസ്കരിച്ച് വില്ക്കുമ്പോള് പെട്രോള്‍ ലിറ്ററിന് 24 രൂപവരെയും ഡീസലിന് 30 രൂപവരെയും നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. വിലകൂടാതിരിക്കാന്‍ അധിക തീരുവ കുറയ്ക്കുകയേ ഇനി പോംവഴിയുള്ളൂ. അല്ലെങ്കില്‍ ഇനിയും ഇന്ധനവില ഉയരും.വില പിടിച്ചു നിര്‍ത്താന്‍ കേരള സര്‍ക്കാരിനു വേണമെങ്കില്‍ നികുതി കുറയ്ക്കാനും സാധിക്കും. പെട്രോളിനു 30.08 രൂപയും ഡീസലിന് 22.76 രൂപയും സംസ്ഥാന നികുതിയാണ്.അതിനു പുറമേ ഒരു രൂപ അധിക വില്പന നികുതിയും രണ്ടു രൂപ സാമൂഹിക സുരക്ഷാ ഫീസായും ഈടാക്കുന്നു. 2 ശതമാനം സെസ് വേറെയും ചുമത്തുന്നുണ്ട്.
ബൈജു ഭാസി






