കണ്ണൂര്‍: അധ്യയന വര്‍ഷാരംഭത്തിന്റെ ഭാഗമായി കണ്ണൂര്‍ ആര്‍.ടി. ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമതാ പരിശോധന മെയ് 25, 26, 28, 29, 30 തീയതികളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് മൂന്നുമണി വരെ കണ്ണൂര്‍ തോട്ടട ആര്‍.ടി.ഒ ടെസ്‌റ്റിംഗ് സെന്ററില്‍ നടക്കും.
ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരും വാഹന ജീവനക്കാരും നിശ്‌ചിത സമയത്ത് തന്നെ വാഹനങ്ങള്‍ പരിശോധനയ്‌ക്ക് എത്തിക്കണം. ചക്രങ്ങളുടെ ഗുണനിലവാരം, വൈപ്പര്‍, ബ്രേക്കിംഗ് സംവിധാനം, എമര്‍ജന്‍സി എക്‌സിറ്റ്, ഫസ്‌റ്റ് എയിഡ് ബോക്‌സ്, ഫയര്‍ എക്‌സ്റ്റിംഗ്വിഷര്‍ എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വാഹനങ്ങള്‍ എത്തിക്കേണ്ടത്. തുടര്‍ന്ന് ബസ് െ്രെഡവര്‍മാര്‍ക്കുള്ള പരിശീലന ക്ലാസും ഉണ്ടാകും.




