പാനൂര്‍: എം.എല്‍.എയായി 21 ന് സത്യപ്രതിജ്‌ഞ ചെയ്യുന്ന പി.കെ.പ്രവീണ്‍ സ്‌മൃതി മണ്ഡപങ്ങളില്‍ പുഷ്‌പാര്‍ച്ചന നടത്തി. സോഷ്യലിസ്‌റ്റ് നേതാവ് പി.ആര്‍.കുറുപ്പിന്റെ പുത്തൂരിലെ സ്‌മൃതി മണ്ഡപത്തിലും രക്‌തസാക്ഷികളായ കെ.പി. ചാത്തുവിന്റെ ചെണ്ടയാട്ടെയും വി.പി.കുമാരന്റെ വടക്കേ പൊയിലൂരിലെയും സ്‌മൃതി മണ്ഡപങ്ങളിലാണ് ഇന്നലെ കാലത്ത് പുഷ്‌പാര്‍ച്ചന നടത്തിയത്.
ആര്‍.ജെ.ഡി നേതാക്കളായ കെ.പി.മോഹനന്‍, രവീന്ദ്രന്‍ കുന്നോത്ത്, പി.ദിനേശന്‍, സി.കെ.ബി.തിലകന്‍ മാസ്‌റ്റര്‍, ഒ.പി. ഷീജ, വി.പി മോഹനന്‍, എന്‍.കെ.രഞ്‌ജിത്ത് തുടങ്ങിയവര്‍ സംമ്പസിച്ചു.




