
കണ്ണൂര്‍: സമസ്‌ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍(എസ്.കെ.എം.എം.എ)ന്റെ ദ്വിദിന ജില്ലാ സമ്മേളനം കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പുത്തനഴി മുഹിയുദ്ദീന്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. മത പഠനം മാനവിക നന്മക്ക് എന്ന മുദ്രാവാക്യവുമായാണ് സമ്മേളനം നടക്കുന്നത്. ജില്ലാ പ്രസിഡന്റ് സയ്ിയദ് കെ പി പി തങ്ങള്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.സി കരാറി മുഹമ്മദ് ബിന്‍ ആദം സ്വാഗതം പറഞ്ഞു. അല്‍ മഷ്‌ഹൂര്‍ ആയിപ്പുഴ തങ്ങള്‍ അല്‍ അസ്‌ഹരി,സയ്യിദ് അസ്ലം തങ്ങള്‍ അല്‍മഷ്‌ഹൂര്‍ ,മഹ്‌മൂദ് ഹാജി മാതമംഗലം, സയ്യിദ് ശുഹൈബ് തങ്ങള്‍, സിറാജുദ്ദീന്‍ ദാരിമി കക്കാട്, ടി കെ ഷരീഫ് ഹാജി കീഴൂര്‍, പി ടി മുഹമ്മദ് മാസ്‌റ്റര്‍, വി കെ മുഹമ്മദ് ഹാജി, അബ്‌ദുള്‍ ഖാദര്‍ മുണ്ടേരി, അഷ്‌റഫ് ബംഗാളി മുഹല്ല, കെപി കോയ ഹാജി കോഴിക്കോട്, താജുദ്ദീന്‍ ഹാജി വളപട്ടണം,ഇ എം ബഷീര്‍ ഹാജി, സഹീദ് ഹാജി, അബ്‌ദുള്‍ റസാഖ് മാസ്‌റ്റര്‍, കെ പി അബൂബക്കര്‍ ഹാജി, റഷീദ് ബെളിഞ്ചം, റിയാസ് ശാദുലി പ്പള്ളി, ഹുസ്സൈന്‍ ഹാജി മാടായി, കെ കെ അഷ്‌റഫ് ഹാജി ചിറ്റാരിപ്പറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.



