
ശ്രീകണ്‌ഠാപുരം: ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം വായനാക്കളരിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം ബാലവേദി വനിതാവേദി എന്നിവയുടെ നേതൃത്വത്തില്‍ ഉല്ലാസം 2026 എന്ന പേരില്‍ പഠന വിനോദയാത്ര സംഘടിപ്പിച്ചു. കെ ജി സുബ്രമണ്യം കലാഗ്രാമം, സെബാസ്‌റ്റ്യന്‍ വള്ളോപ്പിള്ളി കുടിയേറ്റ മ്യൂസിയം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. അഡ്വ. കെ എം പി മുഹമ്മദ്‌കുഞ്ഞി യാത്ര ഫ്‌ലാഗ് ഓഫ് ചെയ്‌തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.കെ നഫീസ മുഖ്യാതിഥിയായി. ബീന ഷൈജു, കെ ദിവാകരന്‍, എം.വി പത്മനാഭന്‍ നേതൃത്വം നല്‍കി.



