More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Alappuzha
Loading...

വിവാഹവാഗ്‌ദാനം നല്‍കി പീഡനം; മുങ്ങിയ പ്രതി അറസ്‌റ്റില്‍

Authored by Web Desk | Last updated: 20 May 2026, 10:58 AM | 2 min read

Print
ചെങ്ങന്നൂര്‍: വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചശേഷം മുങ്ങിയ ആള്‍ അറസ്‌റ്റി ലായി. തൃശ്ശൂര്‍ ചാവക്കാട്‌ താലൂക്കില്‍ പാവറട്ടി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ പെരുവല്ലൂര്‍ പുതിയവീട്ടില്‍ കൊട്ടിലിങ്ങല്‍ വീട്ടില്‍ സലീം പി.കെ(48)യെയാണ്‌ ചെങ്ങന്നൂര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ചെങ്ങന്നൂര്‍ സ്വദേശിയായ മധ്യവയസ്‌കയുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ ഇയാള്‍ പിടിയിലായത്‌. 2020ല്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയ വിവാഹ പരസ്യത്തില്‍നിന്നും ഫോണ്‍ നമ്പര്‍ ശേഖരിച്ച്‌ അതുവഴി പരാതിക്കാരിയെയും ബന്ധുക്കളെയും ഫോണ്‍ വിളിച്ച്‌ പരിചയം സ്‌ഥാപിച്ച ഇയാള്‍ പരാതിക്കാരിയുമായി പ്രണയം നടിച്ച്‌ രണ്ടുമൂന്നു വര്‍ഷക്കാലത്തോളം ഫോണ്‍ വഴിയുള്ള ബന്ധം നിലനിര്‍ത്തി. താന്‍ വിവാഹമോചിതനാണെന്നും ഒരു മകള്‍ തനി ക്കുണ്ടെന്നും തനിക്കൊരു കൂട്ട്‌ ആവശ്യമാണെന്നും മറ്റും പറഞ്ഞ്‌ വിദേശത്തായിരുന്ന ഇയാള്‍ പരാതിക്കാരിയെയും ബന്ധുക്കളെയും വിശ്വാസത്തിലെടുക്കുകയായിരുന്നു.

ഇയാളും പരാതിക്കാരിയും തമ്മില്‍ നേരില്‍ കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീട്‌ വീഡിയോ കോളിലൂടെ കണ്ടപ്പോള്‍ തന്നെക്കാളും വളരെയധികം സുമുഖനായതിനാല്‍ താനുമായി ചേരില്ല എന്ന്‌ മനസിലാക്കിയ പരാതിക്കാരി ബന്ധം അവസാനിപ്പിക്കാന്‍ പലതവണ നിര്‍ബന്ധിച്ചിട്ടും പല കള്ളത്തരങ്ങളും പറഞ്ഞ്‌ ഇയാള്‍ ബന്ധുക്കളെയുള്‍പ്പടെ വിശ്വാസത്തിലെടുത്ത്‌ ഫോണ്‍ വഴി ബന്ധം നിലനിര്‍ത്തി.

2024 മാര്‍ച്ചില്‍ നാട്ടിലെത്തിയെന്നും നേരിട്ട്‌ കാണാന്‍ വീട്ടിലേക്ക്‌ വരുന്നുണ്ടെന്നും തിരികെ പോകുന്നതിന്‌ മുമ്പ്‌ വിവാഹം നടത്തുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച ഇയാള്‍ ആ മാസത്തിലൊരു ദിവസം സന്ധ്യയോടെ നേരിട്ടു കാണാനെന്ന വ്യാജേന വീട്ടില്‍ എത്തുകയും അന്നേ ദിവസം വീട്ടില്‍ താമസിക്കുകയും, അടുത്ത ദിവസങ്ങളില്‍ തന്നെ ബന്ധുക്കളുമായി വന്ന്‌ വിവാഹം ഉറപ്പിക്കാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച ശേഷം നിര്‍ബന്ധപൂര്‍വം പരാതിക്കാരിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

തൊട്ടടുത്ത ദിവസം തിരികെ പോയ പ്രതി പല കള്ളത്തരങ്ങളും പറഞ്ഞ്‌ പരാതിക്കാരിയില്‍ നിന്നും ഒഴിവായി. പിന്നീട്‌ അയാളുടെ ഭാര്യയും മക്കളുമായി നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കണ്ടത്‌ ചോദിച്ചതിനെത്തുടര്‍ന്ന്‌ ഇയാള്‍ പരാതിക്കാരിയുമായുള്ള ഫോണ്‍ ബന്ധം അവസാനിപ്പിച്ചു. ഇയാള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന്‌ തിരിച്ചറിഞ്ഞ പരാതിക്കാരി ചെങ്ങന്നൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഇയാള്‍ വിവിധ സ്‌ഥലങ്ങളില്‍ ഇതേ രീതിയിലുള്ള കുറ്റകൃത്യം ചെയ്‌തിട്ടുള്ളതായും അപമാനഭയത്താല്‍ പലരും പരാതിപ്പെടാതിരിക്കുന്നതാകാമെന്നും പോലിസ്‌ സംശയിക്കുന്നു. വിദേശത്തു നിന്നും നാട്ടിലെത്തിയതായി അറിഞ്ഞതിനെത്തുടര്‍ന്ന്‌ ഇയാളെ പിടികൂടുന്നതിന്‌ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തിവരികയായിരുന്നു.

സ്‌ത്രീസമ്പര്‍ക്കത്തില്‍ തല്‍പരനായ ഇയാളെ ചെങ്ങന്നൂര്‍ പോലീസ്‌ സ്‌റ്റേഷനിലെ വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ വേറെ പേരുകളില്‍ ഫോണ്‍ വഴി സൗഹൃദം സ്‌ഥാപിച്ചാണ്‌ ഇപ്പോള്‍ വലയിലാക്കാനായത്‌. ഡി.വൈ.എസ്‌പി. സന്തോഷ്‌ കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്‌.എച്ച്‌.ഒ രഗീഷ്‌ കുമാറിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടന്നത്‌. എസ്‌.ഐ. സജികുമാര്‍, എ.എസ്‌.ഐ. മാരായ ഹരി കുമാര്‍, അജിത്‌ കുമാര്‍, സീനിയര്‍ സി.പി.ഓമാരായ ശ്യാം കുമാര്‍, അനി, സി .പി.ഒ മാരായ രജനി, വിബിന്‍ കെ. ദാസ്‌, ബിജോഷ്‌ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആഭ്യന്തരമന്ത്രിയുടെ നാട്ടിലെ 
തകര്‍ന്ന പോലീസ്‌ 
ക്വാര്‍ട്ടേഴ്‌സുകള്‍ക്ക്‌ 
പുതുജീവന്‍ ലഭിക്കുമോ..?

ആഭ്യന്തരമന്ത്രിയുടെ നാട്ടിലെ തകര്‍ന്ന പോലീസ്‌ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക്‌ പുതുജീവന്‍ ലഭിക്കുമോ..?

ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടു; 
പ്രധാന ജങ്‌ഷനുകളില്‍ അപകടം പതിവ്‌

ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടു; പ്രധാന ജങ്‌ഷനുകളില്‍ അപകടം പതിവ്‌

വെള്ളാപ്പള്ളിക്കെതിരായ പരാമര്‍ശം: 
ആലപ്പുഴയില്‍ പ്രതിഷേധ പ്രകടനം

വെള്ളാപ്പള്ളിക്കെതിരായ പരാമര്‍ശം: ആലപ്പുഴയില്‍ പ്രതിഷേധ പ്രകടനം

No Image

മാന്നാറില്‍ കര്‍ഷകക്ഷേമ സഹകരണസംഘം തുടങ്ങും

No Image

ജപ്പാന്‍ ജ്വരം: പള്ളിപ്പുറത്ത്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

No Image

അതിദാരിദ്ര്യ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്‌ വിദ്യാഭ്യാസ ആനുകൂല്യം