ചേര്‍ത്തല: ജപ്പാന്‍ ജ്വരത്തിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജി തമാക്കി പള്ളിപ്പുറം പഞ്ചായത്ത്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, തദ്ദേശ സ്‌ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. രോഗ വ്യാപനം തടയുന്നതിനായി ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്താനും കൊതുക് നശീകരണ പ്രവര്‍ത്ത നങ്ങള്‍ കാര്യക്ഷമമാക്കാനും ബോധവ ത്‌കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഛായ, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അജിത് പ്രസാദ്, മെഡിക്കല്‍ ഓഫീസര്‍ അജിത്ത് പ്രശാന്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ അരുണ്‍ കുമാര്‍ പ്രസംഗിച്ചു.



