എടത്വാ: അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി 2026-27 അധ്യയന വര്‍ഷാരംഭത്തോടെ അതിദാരിദ്ര്യ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യാന്‍ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ഡയറക്‌ടറേറ്റ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഓരോ പ്രായ ത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് അവര്‍ പഠിക്കുന്ന ക്ലാസിന് അനുയോജ്യമായ വിദ്യാഭ്യാസ സഹായങ്ങള്‍ സമയബന്ധിതമായി നല്‍കണമെന്നാണ് നിര്‍ദേശം. സ്‌കൂള്‍ ബാഗ്, പുസ്‌തകങ്ങള്‍, യൂണിഫോം, പാദരക്ഷകള്‍, കുട, റെയിന്‍കോട്ട്, പേന, പെന്‍സില്‍ തുടങ്ങിയ പഠനസാമഗ്രികള്‍ ഉള്‍പ്പെടുത്തിയ കിറ്റുകള്‍ വിതരണം ചെയ്യാനും നിര്‍ദേശമുണ്ട്. ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് അടിസ്‌ഥാനത്തില്‍ ആവശ്യമായ പഠനോപകരണങ്ങള്‍ ഉള്‍പ്പെടുത്തി കിറ്റുകള്‍ തയാറാക്കും.



