
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യോഗം നേതൃത്വത്തിനുമെതിരെ മുസ്ലീം യൂത്ത്‌ലീഗ് നടത്തിയ ആക്ഷേപ പരാമര്‍ ശത്തിനെതിരെ എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തില്‍ ആലപ്പുഴ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജനറല്‍ സെക്രട്ടറിക്ക് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് യൂണിയന്‍ ആസ്‌ഥാനത്തുനിന്നും ആരംഭിച്ച പ്രകടനത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി. ഹരിദാസ്, സെക്രട്ടറി കെ. എന്‍. പ്രേമാനന്ദന്‍, വൈസ് പ്രസിഡന്റ് ബി. രഘുനാഥ്, യോഗം ബോര്‍ഡ് മെമ്പര്‍മാരായ പി.വി. സാനു, കെ.പി പരീക്ഷിത്ത്, എ.കെ. രംഗരാജന്‍,
യൂണിയന്‍ കൗണ്‍സിലര്‍മാരായ എം. രാജേഷ്, കെ. ഭാസി, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗം എല്‍. ഷാജി, വനിതാ സംഘം യൂണിയന്‍ സെക്രട്ടറി ജെമിനി, യൂത്ത്‌മൂവ്‌മെന്റ് സെക്രട്ടറി വിഷ്‌ണു സുരേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി സജോ സദാശിവന്‍, വൈദികയോഗം സെക്രട്ടറി മനോജ് ശാന്തി, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി. രാജേന്ദ്രന്‍, സെക്രട്ടറി അജിത് എന്നിവര്‍ നേതൃത്വം നല്‍കി.


