കോക്കാത്തോട്: എസ്.എന്‍.ഡി.പി യോഗം 1478 നമ്പര്‍ കൊക്കാത്തോട് ശാഖയില്‍ പുതുതായി നിര്‍മ്മിച്ച ഗുരു മന്ദിരത്തിലെ വെണ്ണക്കല്‍ പ്രതിമ പ്രതിഷ്‌ഠ യോടനുബന്ധിച്ച് ഗുരുമന്ദിര സമര്‍പ്പണം നടന്നു. സമ്മേളനം യോഗം പ്രസിഡന്റ് കെ. പത്മകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.
ശാഖ പ്രസിഡന്റ് ടി .ആര്‍ പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു . ശിവഗിരി മഠത്തിലെ താന്ത്രിക ആചാര്യന്‍ സ്വാമി ശിവനാരായണ തീര്‍ത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി യൂണിയന്‍ സെക്രട്ടറി ഡി അനില്‍കുമാര്‍ മുഖ്യപ്രഭാഷണവും യോഗം അസിസ്‌റ്റന്റ് സെക്രട്ടറി ടി .പി സുന്ദരേശന്‍ സന്ദേശവും നല്‍കി .
യൂണിയന്‍ വൈസ് പ്രസിഡന്റ് സുനില്‍ മംഗലത്ത് മുന്‍ ശാഖാ ഭാരവാഹികളെ ആദരിച്ചു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ബി. രേഷ്‌മ, യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളായ ജി. സോമനാഥന്‍, പി. കെ പ്രസന്നകുമാര്‍, പി. വി രണേഷ്, മൈക്രോ ഫിനാന്‍സ് യൂണിയന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. ആര്‍ സലീലനാഥ്, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍മാന്‍ ഗോകുല്‍ കൃഷ്‌ണ, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരള പുരുഷോത്തമന്‍, ശാഖ സെക്രട്ടറി ബി. എസ് ബിനു, വൈസ് പ്രസിഡന്റ് ആര്‍. രാജേഷ്‌കുമാര്‍, എന്‍. സത്യാനന്ദന്‍, ജോജു വര്‍ഗീസ്, വി. കെ രഘു,ഷീബ, ശോഭന രാജേന്ദ്രന്‍, ശ്യാമള അശോകന്‍, കെ. ജി വിക്രമന്‍, സോമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതുതായി നിര്‍മ്മിച്ച ഗുരുമന്ദിരത്തിലെ വെണ്ണക്കല്‍ പ്രതിമ പ്രതിഷ്‌ഠ ശിവഗിരി മഠത്തിലെ താന്ത്രിക ആചാര്യന്‍ സ്വാമി ശിവനാരായണ തീര്‍ത്ഥയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. ഗണപതി ഹോമം, ജീവകലശപൂജ, പരികലശ പൂജ, ബ്രഹ്‌മ കലശപൂജ, പ്രഭാഷണം, അന്നദാനം, ദീപാരാധന, സരൈ്വശ്വര്യ പൂജ, തിരുവാതിര, ഡാന്‍സ്, കൈകൊട്ടിക്കളി, ഭജന്‍സ് എന്നിവയും നടന്നു.



