പത്തനംതിട്ട: കോന്നിയില്‍ യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്ന് അലംഭാവം കാട്ടിയ കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ആര്‍ മനോഹരന്‍, സ്‌ഥാനാര്‍ഥിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ മോശം പരാമര്‍ശനത്തോടെ പ്രചരണം നടത്തിയ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജയേഷ് പുന്നമൂട് എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി ഇവര്‍ വഹിച്ചു കൊണ്ടിരിക്കുന്ന സ്‌ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്‌തതായി ഡിസിസി പ്രസിഡന്റ് പ്ര?ഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
ഇതുസംബന്ധിച്ച് വ്യക്‌തമായ തെളിവും പരാതിയും ലഭിച്ചതിനെ തുടര്‍ന്നാന് നടപടിയെന്നും സമാനമായ രീതിയില്‍ കോന്നിയിലും ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലും സ്‌ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതായി ബോധ്യപ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ട്ടി അച്ചടക്കം ലംഘിക്കുവാന്‍ ആരേയും അനുവദിക്കില്ലെന്നും പ്ര?ഫ. സതീഷ് കൊച്ചു പറമ്പില്‍ പറഞ്ഞു.



