
അടൂര്‍: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിദ്വേഷ പരാമര്‍ശം നടത്തുകയും, മതേതര കേരളത്തെ ഭയപ്പെടുത്തി കാല്‍കീഴിലാക്കാം എന്ന മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നടപടികളില്‍ പ്രതിഷേധിച്ച് അടൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ഐക്യദാര്‍ഢ്യ സമ്മേളനവും നടത്തി
അടൂര്‍ യൂണിയന്‍ ഓഫീസില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി യൂണിയന്‍ പഞ്ചനില മന്ദിരത്തിനു മുന്‍പില്‍ അവസാനിച്ചു. ഐക്യദാര്‍ഢ്യ സമ്മേളനം യൂണിയന്‍ കണ്‍വീനര്‍ അഡ്വ മണ്ണടി മോഹനന്‍ ഉത്‌ഘാടനം ചെയ്‌തു.
ഭരണവും സ്വാധീനവും കൊണ്ട് എസ്.എന്‍.ഡി.പി സമുദായത്തെയും അതിന്റെ അനിഷേധ്യ നേതാവായ ജനറല്‍ സെക്രട്ടറിയെ ഭയപ്പെടുത്താന്‍ ലീഗും പോഷക സംഘടനകളും നോക്കേണ്ട എന്നും ഈ സൂചന സമരം കൊണ്ട് അവസാനിപ്പിച്ചില്ല എങ്കില്‍ ശക്‌തമായ സമരങ്ങളുമായി തെരുവിലേക്ക് ഇറങ്ങും എന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ എബിന്‍ അമ്പാടിയില്‍, യൂണിയന്‍ ചെയര്‍മാന്‍ അഡ്വ എം. മനോജ് കുമാര്‍, യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം അരുണ്‍ ആനന്ദ്, സൈബര്‍സേന യൂണിയന്‍ കോര്‍ഡിനേറ്റര്‍ വിനോദ് വാസുദേവന്‍, സുജ മുരളി, അഞ്‌ജലി എന്നിവരുടെ നേതൃത്വത്തില്‍ ശാഖാ യോഗം,യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, സൈബര്‍ സേന, എംപ്ലോയിസ് ഫോറം, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍, ശ്രീനാരായണ ധര്‍മ്മ പഠന കേന്ദ്രം, ധര്‍മ്മ സേന തുടങ്ങിയവയുടെ ഭാരവാഹികകളും പ്രവര്‍ത്തകരു േപ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.


