
കന്നട സിനിമയുടെ ചിത്രീകരണത്തിനിടെ നടന്മാര് വീണ് മരിച്ച തിപ്പനഗൊണ്ടനഹള്ളി തടാകത്തില്‍ പ്രേതസാന്നിധ്യമെന്ന് നാട്ടുകാര്‍. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന ഷോട്ട് ചിത്രീകരിക്കുന്നതിനിടെ വീണ് മരിച്ച നടന്മാരായ ഉദയ്, അനില്‍ എന്നിവരുടെ പ്രേതങ്ങള്‍ തടാകക്കരയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍. ഇരുവരുടെയും പ്രേതങ്ങളെ കണ്ടുവെന്നാണ് പ്രദേശവാസികളുടെ അവകാശവാദം.
രാത്രികാലങ്ങളില്‍ തടാകത്തില്‍ നിന്ന് അലര്‍ച്ചയും കരച്ചിലും കേള്‍ക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ എത്തിയ ചില വിനോദ സഞ്ചാരികളും പ്രേതങ്ങളുടെ അലര്‍ച്ച കേട്ടതായി സാക്ഷ്യപ്പെടുത്തുന്നു. ഇതേതുടര്‍ന്ന് ഇവിടേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ തടാകം കാണാന്‍ നൂറുകണക്കിന് സഞ്ചാരികള്‍ എത്തിയിരുന്നതാണ്. എന്നാല്‍ പ്രേതസാന്നിധ്യത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചതോടെ സഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ മസ്തിനഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന്മാര് ഹെലികോപ്റ്ററില്‍ നിന്ന് വീണ് മരിച്ചത്.







Comments