അടൂര്‍: മംഗളം പബ്ലിക്കേഷന്‍സ് പ്ര?ഡക്‌ഷന്‍ വിഭാഗം മാനേജര്‍ അമ്മകണ്ടകര വൈഷ്‌ണവത്തില്‍ സി.എന്‍. വിജയകുമാര്‍ (73) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പില്‍ നടക്കും.നാലു പതിറ്റാണ്ടുകാലം മംഗളം പബ്ലിക്കേഷന്‍സ് പ്രസ് വിഭാഗം മേധാവിയായിരുന്നു. മുംബൈ ടാറ്റാ പ്രസിലായിരുന്ന വിജയകുമാര്‍ 1983 ലാണ് മംഗളത്തിന്റെ ഭാഗമായത്. പത്രം പ്രസിദ്ധീകരണം ആരംഭിക്കുമ്പോള്‍ കോട്ടയം നീലിമംഗലത്തും പിന്നീട് കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി വിവിധ എഡീഷനുകള്‍ ആരംഭിക്കുമ്പോഴും പ്രസിന്റെ ചുമതല വിജയകുമാറിനായിരുന്നു. മംഗളം വാരിക കോപ്പികളുടെ എണ്ണത്തില്‍ റെക്കോഡുകള്‍ സൃഷ്‌ടിച്ചു മുന്നേറുമ്പോഴും അദ്ദേഹത്തിനായിരുന്നു അച്ചടിയുടെ ചുമതല. സ്വന്തം നാടായ അടൂരിലും വിപുലമായ ബന്ധങ്ങളുടെ ഉടമയായിരുന്നു. ഭാര്യ: സജി വിജയകുമാര്‍. മക്കള്‍: വിഷ്‌ണു, വീണ. മരുമക്കള്‍: ബിനു, ഇന്ദുശ്രീ.






