
ന്യുഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷിയും പട്ടികയില്‍. ഇവര്‍ക്ക് പുറമെ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്നിവരെയും പരിഗണിക്കുന്നുണ്ട്.
ബി.ജെ.പി ആര്.എസ്.എസ് ചര്‍ച്ചയിലാണ് പേരുകള്‍ മുന്നോട്ട് വന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന മുറയ്ക്ക് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
ഈ വര്‍ഷം ജൂലൈയില്‍ നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കും.






