
അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടി റിനി ആന്‍ ജോര്‍ജ്. ഒരുവിഭാഗം കോണ്‍ഗ്രസ് അനുകൂലികളില്‍ നിന്ന് കടുത്ത സൈബര്‍ ആക്രമണം നേരിടുന്നതിനിടെയാണ് റിനിമയുടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന് താഴെയും റിനിക്കെതിരെ നിരവധി അധിക്ഷേപ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
ആരോഗ്യ -ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, സിനിമാ-സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് റിനി പങ്കുവെച്ചത്. മന്ത്രിമാര്‍ക്ക് ആശംസകള്‍ നേരുന്നതായും പോസ്റ്റില്‍ റിനി കുറിച്ചു.
‘ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ സര്‍, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സര്‍, സിനിമ സാംസ്‌കാരിക മന്ത്രി വിഷ്ണു ഏട്ടന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജിയേട്ടന്‍... പ്രിയപ്പെട്ട മന്ത്രിമാര്‍ക്ക് ആശംസകള്‍’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം റിനി കുറിച്ചത്.
നേരത്തേ, തനിക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തിന് ശക്തമായ മറുപടിയുമായി റിനി രംഗത്തെത്തിയിരുന്നു. താന്‍ ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരം തന്നെയാണ് എന്നാണ് പരിഹാസങ്ങള്‍ക്ക് റിനി മറുപടി നല്‍കിയത്.






