
ഹൈദരാബാദ്: നിലവിലെ ചാമ്പ്യന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ കൂറ്റന്‍ സ്‌കോറുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഉപ്പലിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ് കുമ്മിന്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
ഇഷാന്‍ കിഷന്‍ (46 പന്തില്‍ മൂന്ന് സിക്‌സറും എട്ട് ഫോറുമടക്കം 79), ഹെന്റിച് ക്ലാസാന്‍ (24 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ഫോറുമടക്കം 51), ഓപ്പണര്‍ അഭിഷേക് ശര്‍മ (22 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറുമടക്കം 56) എന്നിവരുടെ മികവില്‍ ഹൈദരാബാദ് നാല് വിക്കറ്റിന് 255 റണ്ണെടുത്തു. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റേത് മികച്ച തുടക്കമായിരുന്നു. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും (16 പന്തില്‍ 26) വെടിക്കെട്ട് തന്നെ നടത്തി. ടീം മൂന്നോവറില്‍ 33 റണ്ണിലെത്തി.
നാലാം ഓവറില്‍ റാസിഖ് സലാമിനെ മൂന്ന് ഫോറടിച്ച ഹെഡ് അവസാന പന്തില്‍ ബൗള്‍ഡായി. പവര്‍ പ്ലേയില്‍ ടീം 63 റണ്ണെടുത്തു. രണ്ടാം വിക്കറ്റില്‍ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചു. അഭിഷേകായിരുന്നു കൂടുതല്‍ അപകടകാരി. 20 പന്തിലാണ് അഭിഷേക് അര്‍ധ സെഞ്ചുറി കടന്നത്. ഒന്‍പതാം ഓവര്‍ എറിഞ്ഞ സുയാഷ് ശര്‍മ അഭിഷേകിനെ പുറത്താക്കി.
പത്തോവറില്‍ രണ്ടിന് 116 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. മൂന്നാം വിക്കറ്റില്‍ ഒന്നിച്ചക്ല ാസാനും കിഷനും താണ്ഡവമാടി. ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഹൈദരാബാദ് ബാറ്റര്‍മാര്‍ ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 13-ാം ഓവറില്‍ 27 റണ്ണും 14-ാം ഓവറില്‍ 15 റണ്ണും 15-ാം ഓവറില്‍ 18 റണ്ണുമാണ് അവര്‍ ചേര്‍ന്ന് അടിച്ചെടുത്തത്.ക്ല ാസനെ ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ അയ്യര്‍ പിടികൂടി. പിന്നാലെയിറങ്ങിയ നിതീഷ് കുമാര്‍ റെഡ്‌ഡി (12 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 29) തകര്‍ത്തടിച്ചു. അവസാന ഓവറുകളില്‍ നിതീഷ് കുമാറും കിഷനും മിന്നിച്ചതോടെ സ്‌കോര്‍ 250 കടന്നു. ഇഷാനെ രസിഖ് പടിക്കലിന്റെ കൈയിലെത്തിച്ചു. സീസണിലെ ആറാം അര്‍ധ സെഞ്ചുറിയുമായാണ് ഇഷാന്‍ മടങ്ങിയത്. ആര്‍.സി.ബിയുടെ ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 51 റണ്ണും ജോഷ് ഹാസില്‍വുഡ് 55 റണ്ണും വഴങ്ങി. രണ്ട് വിക്കറ്റെടുത്ത രസിഖ് നാല് ഓവറില്‍ 52 റണ്ണാണു വിട്ടുകൊടുത്തത്.






