
ലണ്ടന്‍: ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഇം?ണ്ട് ടീമില്‍ കോളെ പാല്‍മറിനും ഫില്‍ ഫോഡനും ഇടമില്ല. തോമസ് ടുഷല്‍ പരിശീലിപ്പിക്കുന്ന ടീമില്‍ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിനും ഡിഫന്‍ഡര്‍ ഹാരി മഗ്വയര്‍, ലൂക് ഷാ എന്നിവര്‍ക്കും ഇടംകിട്ടിയില്ല.
യുവ സ്‌ട്രൈക്കര്‍ ഇവാന്‍ ടോണിയെ ഉള്‍പ്പെടുത്തി ടുഷല്‍ ഇം?ണ്ട് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്‌തു. ഒരു രാജ്യാന്തര കിരീടത്തിനായുള്ള 60 വര്‍ഷത്തെ കാത്തിരിപ്പിന് ടുഷലും ശിഷ്യന്‍മാരും വിരാമമിടുമെന്നാണു കരുതുന്നത്. പാല്‍മറും ഫോഡനുമാണ് ഇം?ണ്ടിനെ 2024 യൂറോ കപ്പ് ഫൈനലിലെത്തിച്ചത്. സമീപ കാലത്തെ മോശം ഫോമാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.
പാല്‍മറിനെയും ഫോഡനെയും ഒഴിവാക്കിയത് ഏറെ ചിന്തിച്ച ശേഷമായിരുന്നെന്നു ടുഷല്‍ പറഞ്ഞു. ഹാരി കെയ്‌ന്‍ നയിക്കുന്ന ടീമിലേക്ക് മോര്‍ഗാന്‍ ഗിബ്‌സ്- വൈറ്റ്, ഡൊമിനിക് ക്ലാവര്‍ട്ട് ലെവിന്‍ എന്നിവരെയും പരിഗണിച്ചില്ല. രാജ്യത്തിനു വേണ്ടി കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നു 33 വയസുകാരനായ ഹാരി മഗ്വയര്‍ എക്‌സില്‍ കുറിച്ചു. ഇം?ണ്ടിന്റെ ലോകകപ്പിലെ ആദ്യ മത്സരം ജൂണ്‍ 17 ക്ര?യേഷ്യക്കെതിരേ ഡാളസില്‍ നടക്കും. 23 നു ഘാനയും നാലു ദിവസങ്ങള്‍ക്കു ശേഷം പനാമയും എതിരാളിയാകും.
ടീം: ഗോള്‍ കീപ്പര്‍മാര്‍- ജോര്‍ദാന്‍ പിക്‌ഫോഡ്, ഡീന്‍ ഹെന്‍ഡേഴ്‌സണ്‍, ജെയിംസ് ട്രാഫോഡ്. ഡിഫന്‍ഡര്‍മാര്‍ - റീസ് ജെയിംസ്, ടിനോ ലിവ്‌റാമെന്റോ, ഡാന്‍ ബേണ്‍, മാര്‍ക് ഗുയേഹി, ജോണ്‍ സ്‌റ്റോണ്‍സ്, നികോ ഒ റീലി, എസ്‌റി കോന്‍സ, ജാറല്‍ ക്വാന്‍ഷ, ദിജെദ് സ്‌പെന്‍സ്. മിഡ്‌ഫീല്‍ഡര്‍മാര്‍- ഡെക്ലാന്‍ റൈസ്, എലിയറ്റ് ആന്‍ഡേഴ്‌സണ്‍, ജൂഡ് ബെല്ലിങാം, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, കോബി മെയ്‌നോ, മോര്‍ഗാന്‍ റോജേഴ്‌സ്, എബെറചി എസെ.
ഫോര്‍വേഡുകള്‍- ഹാരി കെയ്‌ന്‍, ഇവാന്‍ ടോണി, ഒലി വാറ്റ്‌കിന്‍സ്, ബുകായോ സാക, നോനി മാദുകെ, മാര്‍കസ് റഷ്‌ഫോഡ്, ആന്റണി ഗോര്‍ഡന്‍.






