
പ്രിട്ടോറിയ: ഫുട്‌ബോള്‍ ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഗോള്‍ കീപ്പര്‍ റോന്‍വെന്‍ വില്യംസ് നയിക്കും. കോച്ച് ഹ്യൂഗോ ബ്രൂസ് ഇന്നലെയാണ് 32 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. 2010 നു ശേഷം ആദ്യമായാണു ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ കളിക്കുന്നത്.
ടിബോഹോ മോകോയ്‌ന, ലൈല്‍ ഫോസ്‌റ്റര്‍ എന്നിവരാണു പ്രധാന താരങ്ങള്‍. 32 അംഗ സാധ്യതാ ടീമില്‍ നിന്നാണ് അവസാന 26 പേരെ തെരഞ്ഞെടുക്കുക. എ ഗ്രൂപ്പില്‍ മെക്‌സിക്കോ, ചെക്ക് റിപ്പബ്ലിക്, ദക്ഷിണ കൊറിയ എന്നിവര്‍ക്കൊപ്പമാണു ദക്ഷിണാഫ്രിക്ക. ജൂണ്‍ 11 നു മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയര്‍ കൂടിയായ മെക്‌സിക്കോയെ നേരിടും. 18 അറ്റ്‌ലാന്റ് സ്‌റ്റേഡിയത്തില്‍ ചെക്കിനെയും 24 നു മോണ്ടെറി സ്‌റ്റേഡിയത്തില്‍ ദക്ഷിണ കൊറിയയെയും നേരിടും.
ടീം: ഗോള്‍ കീപ്പര്‍മാര്‍ - റോന്‍വെന്‍ വില്യംസ്, റിക്കാഡോ ഗോസ്, സിഫോ ചെയ്‌ന്‍, ബ്രാന്‍ഡന്‍ പീറ്റേഴ്‌സണ്‍. ഡിഫന്‍ഡര്‍മാര്‍- ഖുലിസോ മുദൗ, ഒല്‍വെതു മഖായ, ബ്രാഡ്‌ലി ക്രോസ്, താബിസോ മോനിയാനെ, താബാങ് മറ്റൂദി, എന്‍കോസിനാതി സിബിസി, ഔബറി മോദിബ, ഖുലുമാനി എന്‍ഡാനെ, ഇമെ ഒകോണ്‍, സാമുകലെ കബിനി, എംബെകെസലി എംബോകാസി. മിഡ്‌ഫീല്‍ഡര്‍മാര്‍- ടിബോഹോ മോകോന, ജായ്‌ഡന്‍ ആഡംസ്, ബ്രൂക്ലിന്‍ പോഗന്‍പോല്‍, ലിബോഹാങ് എംബായോ, താലെന്റ എംബാത, സ്‌പെഹ്‌ലോ സിതോലെ. ഫോര്‍വേഡുകള്‍- ഓസ്‌വിന്‍ അപോലിസ്, ടിഷെപാങ് മോറെമി, എവിഡെന്‍സ് മാക്‌ഗോപ, ലൈല്‍ ഫോസ്‌റ്റര്‍, ഇഖ്‌റാം റെയ്‌നേഴ്‌സ്, റെലെബോഹില്‍ മോഫോകെങ്, തെംബ സ്വാനെ, പാട്രിക് മാസ്‌വാങായി, കാമോഗെലോ സെബലെല, താപെലോ മോറിന, താപെലോ മാസെകോ.






