
ഓസ്‌ലോ: ഫുട്‌ബോള്‍ ലോകകപ്പിനുള്ള നോര്‍വേ ടീമിനെ ഹെറാള്‍ഡ് അഞ്ചാമന്‍ രാജാവ് പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തവിട്ട വീഡിയോയിലൂടെയാണു രാജാവ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
1998 നു ശേഷം ആദ്യമായാണു നോര്‍വേ ലോകകപ്പിനു യോഗ്യത നേടുന്നത്. 26 ടീമില്‍ ഗോളടി യന്ത്രം ഏര്‍ലിങ് ഹാളണ്ടും മാര്‍ട്ടിന്‍ ഒഡെഗാഡുമാണു പ്രധാന താരങ്ങള്‍. അന്റോണിയോ നുസ, അലക്‌സാണ്ടര്‍ സോര്‍ലോത്, ജൂലിയന്‍ റെയ്‌സണ്‍, യോര്‍ഗന്‍ സ്‌ട്രാന്‍ഡ് ലാര്‍സന്‍, ഓസ്‌കാര്‍ ബോബ് എന്നിവരും ടീമിലുണ്ട്.
ഐ ഗ്രൂപ്പില്‍ മുന്‍ ലോക ചാമ്പ്യന്‍ ഫ്രാന്‍സ്, സെനഗല്‍, ഇറാഖ് എന്നിവര്‍ക്കൊപ്പമാണു നോര്‍വേ. ഗോള്‍ കീപ്പര്‍ സാന്‍ഡര്‍ ടാങ്ക്‌വിക് മാത്രമാണു പുതുമുഖം. ജൂണ്‍ 16 ന് ഇറാഖിനെതിരേയാണു നോര്‍വേയുടെ ലോകകപ്പിലെ ആദ്യ മത്സരം.
ടീം: ഗോള്‍ കീപ്പര്‍മാര്‍ - ഒര്‍ജാന്‍ ഹാസ്‌കോഡ്, സാന്‍ഡര്‍ ടാങ്ക്‌വിക്, എഗില്‍ സെവിക്. ഡിഫന്‍ഡര്‍മാര്‍- ക്രിസ്‌റ്റോഫര്‍ വാസ്‌ബാക് കോപ്, ലിയോ എസ്‌കിരി, ഡേവിഡ് മോലര്‍, ഫെഡറിക് ആന്ദ്രെ ബ്യോണ്‍, മാര്‍കസ് പെഡേഴ്‌സണ്‍, ടോര്‍ബ്യോണ്‍ ലൈസാകര്‍, സോന്ദ്രെ ക്ലിന്‍ഗന്‍, ഹെന്റിക് സാലെബെകെ, യൂലിയന്‍ റെയ്‌സണ്‍. മിഡ്‌ഫീല്‍ഡര്‍മാര്‍- മോര്‍ട്ടന്‍ തോബ്‌സി, പാട്രിക് ബെര്‍ഗ്, സാന്‍ഡര്‍ ബെര്‍ഗ്, മാര്‍ട്ടിന്‍ ഒഡെഗാഡ്, ഫെഡറിക് ഔസന്‍സ്, ക്രിസ്‌റ്റ്യന്‍ തോര്‍, തെലോനിസ് അസഗാഡ്, അന്റോണിയോ നോര്‍ഡി, ആന്ദ്രെ റെയ്‌ഗാഡ്, ഓസ്‌കാര്‍ ബോബ്, യെന്‍സ് പീറ്റര്‍ ഹേഗ്. ഫോര്‍വേഡുകള്‍- അലക്‌സാണ്ടര്‍ സോര്‍ലോത്, ഏര്‍ലിങ് ഹാളണ്ട്. യോര്‍ഗന്‍ സ്‌ട്രാന്‍ഡ് ലാര്‍സന്‍.






