
കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസില്‍ അറസ്റ്റിലായ അലീന ഏബ്രഹാമിന്റെ ശബ്ദസന്ദേശം വീണ്ടും പുറത്ത്. ഇടപാടുകാരുമായി തുക പറഞ്ഞ് ഉറപ്പിക്കുന്ന ശബ്ദ സന്ദേശമാണു പുറത്തുവന്നിരിക്കുന്നത്.
ഇടപാട് നടക്കുമ്പോള്‍ പണം കൈമാറപ്പെടുന്നതിന്റെ രീതിയാണു സന്ദേശത്തില്‍ അലീന വിശദീകരിക്കുന്നത്. കേസിലെ അഞ്ചാം പ്രതിയായ റഹ്മത്തിനെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശമുണ്ട്.
''ഞാന്‍ പറഞ്ഞു, ഓള്‍റെഡി ഞാന്‍ ഉണ്ടെന്ന്. പക്ഷേ, ഞാന്‍ ഇല്ല എന്ന് പറഞ്ഞതുകൊണ്ട് റഹ്മത്തിന്റേത് ഓക്കെ ആക്കി' എന്നുപറഞ്ഞാണു പുറത്തുവന്ന ശബ്ദസന്ദേശം ആരംഭിക്കുന്നത്. 'ഇപ്പോള്‍ ചേച്ചിക്ക് 1000 കൊടുത്തിട്ട് പൈസ വാങ്ങിയാല്‍ 10കെ. പിന്നെ 400 എക്സ്ട്രാ തന്നാലും 10കെ നൈറ്റിന്റെ പൈസയേ ആവുന്നുള്ളൂ. അതുകൊണ്ട് ഇത്രയുംനേരം ഇരുന്നതുകൊണ്ട് ഫുള്‍നൈറ്റിന്റെ പേയ്മെന്റ് പോലെ തന്നാല്‍ 1200 പറഞ്ഞാല്‍ 1200 കൊടുക്കാം. അപ്പോള്‍ എനിക്ക് അതില്‍നിന്ന് 20 കിട്ടും. പിന്നെ 200 എക്സ്ട്രായും ഉണ്ടല്ലോ'' -എന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. എന്നാല്‍, എങ്ങനെയാണ് ഇടപാട് ഉറപ്പിച്ചതെന്നോ ശബ്ദസന്ദേശത്തില്‍ പറയുന്ന കണക്കുകളെക്കുറിച്ചോ കൂടുതല്‍ വ്യക്തതയില്ല.പെണ്‍വാണിഭസംഘത്തിന്റെ ഏജന്റായാണ് അലീന പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു.






