
കാന്താര സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രുക്മിണി വസന്ത്. ഇപ്പോഴിതാ തന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ച്രരിക്കുന്ന വ്യാജ ബിക്കിനി ചിത്രങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി. ഡീപ് ഫേക്ക് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് ചിത്രങ്ങളെന്ന് പറഞ്ഞിരിക്കുകയാണ് രുക്മിണി വസന്ത്. ഇത്തരം വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും രുക്മിണി കുറിച്ചു. ഇപ്പോഴിതാ വ്യാജ ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ പരാതി നല്‍കിയിരിക്കുകയാണ് നടി.
'സൈബര്‍ ക്രൈം വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വിശ്വാസമുണ്ട്. നടിമാര്‍ മാത്രമല്ല ഇത്തരം പ്രചാരണങ്ങള്‍ക്ക് ഇരയാവുന്നത്. ഒട്ടേറെ പെണ്‍കുട്ടികളും സ്ത്രീകളും ഇരയാവുന്നുണ്ട്. അത് തെറ്റാണ്. ഒരിക്കലും അത് അംഗീകരിക്കാന്‍ കഴിയില്ല', പരാതി നല്‍കിയ ശേഷം നടി വ്യക്തമാക്കി.
ഒരു സ്വിമ്മിംഗ് പൂളില്‍ വെച്ചുളള ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങള്‍ എന്ന തരത്തിലായിരുന്നു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. രുക്മിണി വസന്താണ് ദൃശ്യങ്ങളിലുളളത് എന്ന രീതിയിലായിരുന്നു പ്രചാരണം.
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളും സൈബര്‍ ക്രൈം അന്വേഷണവും ആരംഭിക്കുമെന്ന് രുക്മിണി വസന്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യുകയാണെന്നും താരം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നു.






