തിരുച്ചിറപ്പള്ളി: സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിന്റെ പ്രത്യേകത പല നിരീക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തമിഴ്നാട് രാഷ്ട്രീയവുമായി സാധാരണയായി ബന്ധപ്പെടുത്തിക്കാണാറുള്ള പരമ്പരാഗത വെള്ള ഷർട്ടും വേഷ്ടിയും (മുണ്ടും) ധരിക്കുന്നതിന് പകരം, വിജയ് എത്തിയത് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സ്യൂട്ട് ധരിച്ചാണ്. തുടർന്നുള്ള ആഴ്ചകളിൽ, ഔദ്യോഗിക യോഗങ്ങളിലും പൊതുപരിപാടികളിലും സർക്കാർ ചടങ്ങുകളിലും അദ്ദേഹം സമാനമായ സ്യൂട്ടുകൾ ധരിക്കുന്നത് തുടർന്നു. ഇതോടെ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് വേഷം അദ്ദേഹത്തിന്റെ ഒരു അടയാളമായി മാറി.
ഈ വസ്ത്രധാരണം ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും വാർത്തകളിൽ ഇടംനേടുകയും ചെയ്തു. ഇപ്പോഴിതാ, ഈ ചർച്ചകളോട് വിജയ് പ്രതികരിച്ചിരിക്കുകയാണ്. 'നമുക്ക് കോട്ട് ധരിക്കാൻ പാടില്ലേ?'തിരുച്ചിറപ്പള്ളിയിൽ നടന്ന തന്റെ ആദ്യത്തെ വമ്പിച്ച പൊതു നന്ദിപ്രകടന റാലിയിൽ സംസാരിക്കവെയാണ് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ കൂടിയായ വിജയ് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. അണികൾക്ക് നന്ദി പറയുകയും രാഷ്ട്രീയ എതിരാളികൾക്ക് മറുപടി നൽകുകയും ചെയ്ത ശേഷം, തന്റെ വസ്ത്രധാരണത്തെക്കുറിച്ച് നടക്കുന്ന ചർച്ചകളെക്കുറിച്ചും വിജയ് സംസാരിച്ചു.
റാലിയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് ചോദിച്ചു, "നമുക്ക് കോട്ടും സ്യൂട്ടും ധരിക്കാൻ പാടില്ലേ? അത് അധികാരസ്ഥാനങ്ങളിലിരിക്കുന്ന ആളുകൾക്ക് മാത്രമുള്ളതാണോ? അങ്ങനെയൊന്നുമില്ല. ഞാൻ ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങളല്ല ധരിക്കുന്നത്. ഇത് കേവലം ബ്ലാക്ക് ആൻഡ് വൈറ്റ് മാത്രമാണ്, നമ്മുടെയെല്ലാം മനസ്സ് പോലെ. എല്ലാ കാര്യങ്ങളിലും സുതാര്യതയും ലാളിത്യവും ഉണ്ടായിരിക്കും എന്ന് കാണിക്കാനാണ് ഈ നിറങ്ങൾ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ഈ പരാമർശം റാലിയിൽ പങ്കെടുത്ത അണികളിൽ നിന്ന് വലിയ ആവേശവും കൈയടിയും നേടിക്കൊടുത്തു.
പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിക്കാനും വിജയ് ഈ അവസരം വിനിയോഗിച്ചു. ഞങ്ങൾ അധികാരത്തിൽ വന്നിട്ട് ഏതാനും ആഴ്ചകൾ പോലും തികഞ്ഞിട്ടില്ല. ആറ് മാസം മിണ്ടാതിരിക്കുമെന്ന് പറഞ്ഞവർക്ക് ആറ് ദിവസം പോലും മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ അധികാരമേറ്റ് അരമണിക്കൂറിനകം അവർ പരാതിപ്പെടാൻ തുടങ്ങി. വർഷങ്ങളായി മാറിമാറി ഭരിച്ച് തങ്ങളെ വഞ്ചിച്ച രണ്ട് പാർട്ടികളെയും തമിഴ്നാട്ടിലെ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ് എന്നും വിജയ് പറഞ്ഞു.

Comments