ശ്രീനഗർ: ജമ്മുവിലെ ദോഡ ജില്ലയിലുള്ള ഒരു യുവാവിനെ തങ്ങൾക്ക് വേണ്ടി ജോലി ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ട് പാകിസ്താന്റെ ഇന്റർ സർവീസ് ഇന്റലിജൻസ് ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് അധികൃതർ വെളിപ്പെടുത്തുന്നു. മുപ്പതിനു മേൽ പ്രായമുള്ള ഈ യുവാവ് ഐഎസ്ഐയുടെ പ്രലോഭനങ്ങളെ പ്രതിരോധിച്ചു. യുവാവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിനിടെയാണ് ഇക്കാര്യം വ്യക്തമായതെന്ന് നിയമപാലകർ അറിയിച്ചു.
പാകിസ്താനിൽ നിന്നുള്ള വാട്സ്ആപ്പ് കോളുകൾ ചോർത്തിയതിനെ തുടർന്ന് സുരക്ഷാ സേന ഈ സ്ഥലത്ത് മിന്നൽ പരിശോധന നടത്തുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിളിച്ച സ്ത്രീ കശ്മീരിൽ നിന്നുള്ളതാണെന്നാണ് യുവാവിനെ വിശ്വസിപ്പിച്ചിരുന്നതെന്നും, എന്നാൽ അവർ വിളിക്കുന്നത് പാകിസ്താനിൽ നിന്നാണെന്ന് മനസ്സിലായതോടെ യുവാവ് അവരെ അവഗണിക്കാൻ തുടങ്ങിയതായും പരിശോധനയിൽ കണ്ടെത്തി.
യുവാവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. യുവാവ് തീവ്രവാദ ചിന്താഗതിക്കാരനല്ലെന്നും പ്രലോഭനങ്ങളെയും ഭീഷണികളെയും അദ്ദേഹം പ്രതിരോധിച്ചതായും കണ്ടെത്തി എന്ന് പൊലീസ് വ്യക്തമാക്കുന്നു. എങ്കിലും യുവാവ് പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. കഴിഞ്ഞ ഡിസംബറിൽ ഈ യുവാവ് തന്റെ പ്രദേശത്തെ മഞ്ഞുവീഴ്ചയെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെ, കശ്മീരിൽ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട ഒരു സ്ത്രീ കമന്റ് ചെയ്തിരുന്നതായി ഉറവിടങ്ങൾ പറയുന്നു. അവർ പെട്ടെന്ന് സുഹൃത്തുക്കളാവുകയും ഫേസ്ബുക്കിൽ സന്ദേശങ്ങൾ കൈമാറാൻ തുടങ്ങുകയും ചെയ്തു. ഇത് മാർച്ച് വരെ തുടർന്നു, അതിനുശേഷമാണ് സ്ത്രീ അദ്ദേഹത്തിന്റെ വാട്സ്ആപ്പ് നമ്പർ ആവശ്യപ്പെട്ടത്.
സ്ത്രീയുടെ വാട്സ്ആപ്പ് സന്ദേശത്തിൽ പാകിസ്താന്റെ കൺട്രി കോഡായ +92 കണ്ടപ്പോഴാണ് അവർ പാകിസ്താനിൽ നിന്നുള്ളതാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. യുവാവ് ഇതിനെക്കുറിച്ച് അവളോട് ചോദിച്ചപ്പോൾ, ഉൾപ്രദേശങ്ങളിലെയും അതിർത്തിയിലെയും സുരക്ഷാ സേനയുടെ വിന്യാസത്തിന്റെ ചിത്രങ്ങൾ അയച്ചു തന്നാൽ പണം നൽകാമെന്ന് അവൾ വാഗ്ദാനം ചെയ്തു.
തുടർന്ന് യുവാവ് ആ നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും, പ്രലോഭനങ്ങളും ഭീഷണികളും നിറഞ്ഞ സന്ദേശങ്ങളും കോളുകളും വിവിധ നമ്പറുകളിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടേയിരുന്നു. ഇതിനിടെ, യുവാവ് സുരക്ഷാ ഏജൻസികളുടെ നിരീക്ഷണവലയത്തിലായി. അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമ്പോഴേക്കും ഏതാണ്ട് പന്ത്രണ്ടോളം നമ്പറുകൾ ചെയ്തിട്ടുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
രഹസ്യ വിവരങ്ങൾ ചോർത്താനായി പാകിസ്താന്റെ ഐഎസ്ഐ ജമ്മു കശ്മീരിലെ യുവാക്കളെ 'ഹണിട്രാപ്പിൽ' പെടുത്താൻ ശ്രമിക്കുന്നത് ഇതാദ്യമല്ലെന്ന് വൃത്തങ്ങൾ പറയുന്നു. രണ്ടാഴ്ച മുൻപ്, മാക്വാൽ സ്വദേശിയായ 23 കാരനെ പാകിസ്താന്റെ ഐഎസ്ഐക്ക് വേണ്ടി ചാരപ്പണി ചെയ്തെന്ന കുറ്റത്തിന് പിടികൂടിയിരുന്നു. ഒരു വനിതാ ഐഎസ്ഐ ഏജന്റ് സ്നാപ്ചാറ്റിലൂടെ പ്രലോഭിപ്പിച്ചാണ് ഇയാളെ കെണിയിൽ വീഴ്ത്തിയത്.

Comments