
അമ്മ സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് വിസ്മയ മോഹൻലാൽ. അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു വിസ്മയയുടെ ആശംസ.
"ഞങ്ങളുടെ മാലാഖയ്ക്ക് ജന്മദിനാശംസകൾ. നിങ്ങൾ ഞങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്, ഒരുപാട് ഒരുപാട് സ്നേഹം സുന്ദരി അമ്മേ," എന്നായിരുന്നു വിസ്മയ കുറിച്ചത്. 'ഹാപ്പി ബർത്ത്ഡേ സുചി' എന്ന് എഴുതിയ പശ്ചാത്തലത്തിൽ നിൽക്കുന്ന അമ്മയുടെ ഒരു ചിത്രവും വിസ്മയ പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സുചിത്രയ്ക്ക് ആശംസകളുമായി എത്തുന്നത്.
നേരത്തെ തന്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാലും എത്തിയിരുന്നു. "പുഞ്ചിരി, കരുത്ത്, ദയ.. നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും.. ജന്മദിനാശംസകൾ എന്റെ പ്രണയമേ," എന്നായിരുന്നു സുചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്.
തമിഴ് സിനിമാ നിർമാതാവായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രിൽ 28 നവനായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം. പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിങ്ങനെ ഇരുവർക്കും രണ്ട് മക്കളാണുള്ളത്.
അതേസമയം വിസ്മയ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജൂഡ് ആന്തണി ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.






