
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇ.ഡി.യ്ക്ക് അന്വേഷണം തുടരാം. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തേ പുറപ്പെടുവിച്ച വിധി ഡിവിഷന്‍ബഞ്ച് ശരിവെച്ചു. സിഎംആര്‍എല്ലിന് ഇരട്ട തിരിച്ചടിയാണ്. സിംഗിള്‍ബഞ്ച് വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന് ബഞ്ച് തള്ളുകയും സിംഗിള്‍ബഞ്ച് വിധിയില്‍ ഇടപെടേണ്ടതില്ലെന്നും ഡിവിഷന്‍ബഞ്ച് വിധിച്ചു.
രണ്ടാഴ്ചത്തേക്ക സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള കാലത്തേക്ക് അന്വേഷണം തടയണമെന്ന ആവശ്യവും ഡിവിഷന്‍ബഞ്ച് തള്ളി. സിഎംആര്‍എല്ലിന്റെ ദുരൂഹമായ സാമ്പത്തീക ഇടപാടുകളില്‍ ഇ.ഡിയ്ക്ക് അന്വേഷണവുമായി മുമ്പോട്ട് പോകാമെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവന്, കെ. വിജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇതോടെ വീണയ്ക്ക് ഇനി ഇ.ഡി.യ്ക്ക് സമന്‍സ് അയയ്ക്കാനാകും. ഇ.ഡി.യ്ക്ക് മുന്നില്‍ ഇക്കാര്യത്തില്‍ ഉണ്ടായിരുന്ന തടസ്സമെല്ലാം നീങ്ങിയിരിക്കുകയാണ്. അധികാരപരിധി ലംഘിച്ചുള്ള അന്വേഷണമാണെന്ന സിഎംആര്‍എല്ലിന്റെ വാദമാണ് കോടതി തള്ളിയത്. ഇനി തുടര്‍നടപടികളുമായി ഇ.ഡി.യ്ക്ക് പോകാ നാകും. അനുകൂലമായ വിധി വന്നതോടെ ഡയറക്ടര്‍ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കൊച്ചി സോണല്‍ ഓഫീസില്‍ അടിയന്തര യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ നടന്ന റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം.
വീണയ്ക്ക് സമന്‍സ് അയയ്ക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനം എടുക്കും. കഴിഞ്ഞ തിങ്കളാഴ്ച വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തങ്ങളുടെ അധികാരപരിധി ലംഘിച്ചാണ് ഇ ഡി പരിശോധനകള്‍ നടത്തുന്നതെന്ന് സിഎംആര്‍എല്‍ വാദിച്ചിരുന്നു.






