പട്ന: ബിഹാർ മുൻ മുഖ്യമന്ത്രിമാരും രാഷ്ട്രീയ ജനതാദൾ (അർജെഡി) മുതിർന്ന നേതാക്കളുമായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവർക്ക് സംസ്ഥാന സർക്കാർ നൽകിയിരുന്ന ഉയർന്ന വിഭാഗത്തിലുള്ള 'ഇസഡ് പ്ലസ്' സുരക്ഷാ പരിരക്ഷ പിൻവലിച്ചു. വി.ഐ.പി സുരക്ഷാ പുനഃപരിശോധനയുടെ ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടി.
സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തങ്ങൾക്ക് അനുവദിച്ച പുതിയ സാധാരണ സുരക്ഷാ ഉദ്യോഗസ്ഥരെ ലാലുവും റാബ്രി ദേവിയും ശനിയാഴ്ച രാവിലെ തിരിച്ചയച്ചു. ഇസഡ് പ്ലസ് സുരക്ഷ ഒഴിവാക്കിയതിനെ തുടർന്ന് ബിഹാർ സ്പെഷ്യൽ ആംഡ് പോലീസ് വിഭാഗത്തിലെ ഏതാനും ഉദ്യോഗസ്ഥരെയാണ് പട്നയിലെ 10, സർക്കുലർ റോഡിലുള്ള ഇവരുടെ വസതിക്ക് പുറത്ത് വിന്യസിച്ചിരുന്നത്. എന്നാൽ ഈ സുരക്ഷാ ജീവനക്കാരെ ലാലു യാദവിന്റെ കുടുംബം വസതിയിൽ നിന്നും പറഞ്ഞുവിട്ടു. ഇതിന് പിന്നാലെ ലാലു യാദവിന്റെ വസതിക്ക് മുന്നിൽ വടികളുമായി കാവൽ നിൽക്കുന്ന ആർജെഡി പ്രവർത്തകരുടെ ദൃശ്യങ്ങൾ പുറത്തുവന്നു.
ലാലുവിന്റെ മകനും ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും തനിക്കുണ്ടായിരുന്ന 'വൈ' കാറ്റഗറി സുരക്ഷ തിരിച്ചയച്ചിട്ടുണ്ട്. മൂത്തമകൻ തേജ് പ്രതാപിന്റെ സുരക്ഷയും സർക്കാർ പിൻവലിച്ചിട്ടുണ്ട്.
കുടുംബത്തെ അപായപ്പെടുത്താനുള്ള വഞ്ചനാപരമായ നീക്കമാണ് സുരക്ഷ പിൻവലിച്ചതിന് പിന്നിലെന്ന് ലാലുവിന്റെ മകൾ രോഹിണി ആചാര്യ ആരോപിച്ചു. പേരിനൊരു സുരക്ഷ കൈവശം വെക്കുന്നതിൽ അർത്ഥമില്ലാത്തതിനാലാണ് സുരക്ഷാ ജീവനക്കാരെ റാബ്രി ദേവി മടക്കി അയച്ചതെന്നും, യാദവ് കുടുംബത്തിന്റെ യഥാർത്ഥ സംരക്ഷകർ ആർജെഡി പ്രവർത്തകരാണെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെ 1997 മുതൽ 2005 വരെ ബിഹാർ മുഖ്യമന്ത്രിയായിരുന്ന റാബ്രി ദേവിയോട് നിലവിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞുതരാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബംഗ്ലാവ് നിലവിലെ ഡയറി-ഫിഷറീസ് വകുപ്പ് മന്ത്രി നന്ദ് കിഷോർ റാമിന് അനുവദിച്ചുകൊണ്ട് മെയ് 27-ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ബംഗ്ലാവ് ഒഴിയാൻ റാബ്രി ദേവി വിസമ്മതിച്ചു. വേണമെങ്കിൽ സർക്കാരിന് തങ്ങളെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാമെന്നും താൻ സ്വയം ഒഴിഞ്ഞുപോവില്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

Comments