
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപക പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം വരെ 270 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിവിധ ജില്ലകളിലായി 296 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു.
പത്തനംതിട്ട ജില്ലയില്‍ ലഹരി വിതരണം നടത്തിയ സംഘത്തിലെ മുഖ്യകണ്ണിയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് നൈജീരിയന്‍ പൗരനായ സാമുവേലിനെ ഡല്‍ഹിയില്‍ നിന്ന് പന്തളം പൊലീസ് പിടികൂടിയത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ കേന്ദ്രീകരിച്ച് ജില്ലയിലെ മറ്റ് ലഹരി ഇടപാടുകാരെ കൂടി പിടികൂടുമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു.






